പി.ടി. ഉഷയുടെ മകൻ വിഘ്നേഷ് ഉജ്വൽ വിവാഹിതനായി, വധു കൃഷ്ണ

4 months ago 6

ഓൺലൈൻ ഡെസ്ക്

Published: August 25, 2025 11:06 PM IST Updated: August 25, 2025 11:13 PM IST

1 minute Read

 SpecialArrangement
വിഘ്നേഷ് ഉജ്വൽ, കൃഷ്ണ, പി.ടി. ഉഷ. Photo: SpecialArrangement

കൊച്ചി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടേയും വി. ശ്രീനിവാസന്റെയും മകൻ വിഘ്നേഷ് ഉജ്വൽ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്‌ണ ആണ് വധു. എംബിബിഎസ് സ്പോർട്‌സ് മെഡിസിൻ പഠനം പൂർത്തിയാക്കിയ വിഘ്നേഷ് ഡോക്ടറാണ്. തിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ, എൽ.മുരുഗൻ, മൻസൂഖ് മാണ്ഡവ്യ, ജോർജ് കുര്യൻ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ ജെ.സുമരിവാലാ എന്നിവർ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിരുന്നു. ബോക്സിങ് ഇതിഹാസം മേരി കോം, നടന്‍ ശ്രീനിവാസൻ, എംപിമാരായ ജോസ് കെ.മാണി, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Happy to be the wedding of Dr Vignesh Ujjwal, the lad of Indian Olympic Association President and legendary jock Smt @PTUshaOfficial ji successful Kochi.

My champion wishes to Vignesh and Krishna for their travel ahead. pic.twitter.com/6UN8x75O5h

— Sarbananda Sonowal (@sarbanandsonwal) August 25, 2025

നാലു വർഷത്തിനു ശേഷമാണ് മകനു ചേർന്ന പെൺകുട്ടിയെ കണ്ടെത്തിയതെന്നും ഇരു വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്നും പി.ടി. ഉഷ പ്രതികരിച്ചു. ക്ഷണം സ്വീകരിച്ച് വിവാഹത്തിനെത്തിയവർക്ക് പി.ടി. ഉഷ നന്ദിയും അറിയിച്ചിട്ടുണ്ട്.

English Summary:

PT Usha's lad Vignesh Ujjwal got joined successful Kochi. The wedding was a expansive matter with respective ministers and celebrities successful attendance, marking a joyous juncture for the family.

Read Entire Article