പി.വി. ഗംഗാധരൻ അവാർഡ് വി.പി. മാധവൻനായർക്ക് സമ്മാനിച്ചു

5 months ago 6

pv gangadharan award

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശാസ്താപുരിയിൽനടന്ന ചടങ്ങിൽ വി.പി. മാധവൻനായർക്ക് പി.വി. ഗംഗാധരൻ പുരസ്കാരം മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സമ്മാനിക്കുന്നു | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ മലബാർ റീജന്റെ പി.വി. ഗംഗാധരൻ അവാർഡ് വി.പി. മാധവൻനായർക്ക് (മുരളി ഫിലിംസ്) മാതൃഭൂമി ചെയർമാനും മാനേജിങ്‌ എഡിറ്ററുമായ പി.വി. ചന്ദ്രൻ സമ്മാനിച്ചു. ചലച്ചിത്രമേഖലയിലെ വിവിധസംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നിലനിൽപ്പിനും പുരോഗതിക്കും അത്യാവശ്യമാണെന്ന് പി.വി. ചന്ദ്രൻ പറഞ്ഞു.

സ്നേഹത്തിന്റെ ആൾരൂപമായിരുന്ന പി.വി. ഗംഗാധരൻ ചലച്ചിത്രം, വ്യവസായം, രാഷ്ട്രീയം തുടങ്ങിയ വ്യത്യസ്തരംഗങ്ങളിൽ സവിശേഷമായ വ്യക്തിമുദ്രപതിപ്പിച്ചിരുന്നെന്ന് യോഗം ഉദ്ഘാടനംചെയ്ത മേയർ ഡോ. എം. ബീനാഫിലിപ്പ് പറഞ്ഞു. തനിക്ക് മികച്ച പാട്ടുകളെഴുതാൻ പ്രേരണനൽകിയ വ്യക്തിയാണ് വി.പി. മാധവൻനായരെന്ന് മുഖ്യാതിഥിയായിരുന്ന കൈതപ്രം ദാമോദരൻനമ്പൂതിരി പറഞ്ഞു.

എഴുത്തുകാരൻ ശത്രുഘ്നൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. പി.ആർ. നാഥൻ, എസ്.എസ്.ടി. സുബ്രഹ്മണ്യം, എം. രാജൻ, സെന്തിൽ രാജേഷ്, ഡോ. കെ. മൊയ്തു, എ. മാധവൻ, ഷാജി പട്ടിക്കര, പുത്തൂർമഠം ചന്ദ്രൻ, ഇ.പി. മുഹമ്മദ്, പി.കെ. ബാബുരാജ്, സി.ഇ. ചാക്കുണ്ണി, സുദർശൻ ബാലൻ, എം.ടി. സേതുമാധവൻ, ടി.വി. രാമചന്ദ്രൻ, ദീപക് ധർമടം, എം. അരവിന്ദാക്ഷൻ, സുനീഷ് മാമിയിൽ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: movie organisation associations P.V. Gangadharan Award presented to V.P. Madhavan Nair

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article