25 July 2025, 09:28 PM IST

ചേരൻ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ | Photo: Facebook/ Director Cheran
പട്ടാളി മക്കള്‍ കക്ഷി നേതാവ് എസ്. രാംദോസിന്റെ ജീവിതം സിനിമയാവുന്നു. എസ്. രാംദോസിന്റെ 87-ാം പിറന്നാള്‍ ദിവസമായ വെള്ളിയാഴ്ചയാണ് ചിത്രം പ്രഖ്യാപിച്ചത്. 'അയ്യാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചേരനാണ് സംവിധാനംചെയ്യുന്നത്. ആരി അര്‍ജുനന്‍ വെള്ളിത്തരയില്‍ രാംദോസിനെ അവതരിപ്പിക്കും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചേരന്‍ തന്റെ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. 'തമിഴ്‌നാടിന്റെ സിംഹം' എന്നാണ് ചിത്രത്തിന് നല്‍കിയ ടാഗ്‌ലൈന്‍.
സുന്ദരമൂര്‍ത്തിയാണ് സംഗീതം. എകംബരം ക്യാമറ കൈകാര്യംചെയ്യും. പൊന്‍ കതിരേഷ് എഡിറ്റിങ് നിര്‍വഹിക്കുന്നു. തമിഴ് കുമരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജികെഎം തമിഴ് കുമരനാണ് ചിത്രം നിര്‍മിക്കുന്നത്.
തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പിഎംകെയില്‍ എസ്. രാംദോസും മകന്‍ അന്‍പുമണി രാംദോസും തമ്മില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അന്‍പുമണി രാംദോസ് നടത്താനിരുന്ന പദയാത്രയ്‌ക്കെതിരെ എസ്. രാംദോസ് കഴിഞ്ഞ ദിവസം പോലീസിന് പരാതി നല്‍കിയിരുന്നു.
2019-ലാണ് ചേരന്റെ സംവിധാനത്തില്‍ ഒടുവില്‍ ഒരു ചിത്രം പുറത്തിറങ്ങിയത്. നടന്‍ കൂടിയായ ചേരന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മലയാളച്ചിത്രം 'നരിവേട്ട'യിലാണ്.
Content Highlights: Biopic connected PMK person S. Ramadoss announced, starring Aari Arjunan. Directed by Cheran
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·