പിഎസ്ജിയുമായുള്ള ലേബർ കേസിൽ വിധി, 653 കോടി രൂപ എംബപെയ്ക്ക് നഷ്ടപരിഹാരം

1 month ago 2

മനോരമ ലേഖകൻ

Published: December 17, 2025 02:31 PM IST

1 minute Read

കിലിയൻ എംബപെ
കിലിയൻ എംബപെ

പാരിസ് ∙ ഫ്രഞ്ച് ഫുട്ബോളർ കിലിയൻ എംബപെയ്ക്ക് അർഹമായ വേതനവും ബോണസും നിഷേധിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമുള്ള കേസിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി 6.09 കോടി യൂറോ (ഏകദേശം 653 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. ഫ്രാൻസിന്റെ സമീപകാല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ലേബർ കേസിലാണ്, ഇപ്പോൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരമായ എംബപെയ്ക്ക് അനുകൂലമായി ഫ്രഞ്ച് കോടതി വിധി പ്രഖ്യാപിച്ചത്.

എംബപെയും പിഎസ്ജിയും നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകിയിരുന്നു. തനിക്ക് അർഹമായിരുന്ന വേതനവും ബോണസും പിഎസ്ജി നിഷേധിച്ചതിനാൽ 26 കോടി യൂറോ നഷ്ടപരിഹാരം വേണമെന്നായിരുന്നു എംബപെയുടെ ആവശ്യം. അതേസമയം, ക്ലബ് ആവശ്യപ്പെട്ട പ്രകാരം എംബപെ ട്രാൻസ്ഫറിനു തയാറാകാതിരുന്നതു വഴി തങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ 44 കോടി യൂറോ ആവശ്യപ്പെട്ടായിരുന്നു പിഎസ്ജി നൽകിയ കേസ്.

പിഎസ്ജിയുമായി 2024 വരെയുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് 2023ൽ എംബപെ തീരുമാനിച്ചപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. 2023 മുതൽ ക്ലബ് വിടും വരെയുള്ള കാലത്ത് ബോണസ് തടഞ്ഞുവച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള എംബപെയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  

English Summary:

₹653 Crore Compensation for Mbappé: PSG Ordered to Pay Mbappé ₹653 Crore successful Landmark Compensation Case

Read Entire Article