Published: April 27 , 2025 11:21 AM IST
1 minute Read
പാരിസ് ∙ പരാജയമറിയാതെ സീസൺ അവസാനിപ്പിക്കാമെന്ന പിഎസ്ജിയുടെ മോഹം മുടക്കി നീസ്. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ 3–1നു ജയിച്ച നീസ് ലീഗിൽ 30 മത്സരങ്ങൾ നീണ്ട പിഎസ്ജിയുടെ അപരാജിത പരമ്പരയാണ് അവസാനിപ്പിച്ചത്. ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ ഏകദേശം ഒരു വർഷത്തിനു ശേഷമാണ് പിഎസ്ജി ഒരു മത്സരം തോൽക്കുന്നത്.
ലീഗ് കിരീടം നേരത്തേ ഉറപ്പിച്ച പിഎസ്ജി ചൊവ്വാഴ്ച ആർസനലിനെതിരെ ചാംപ്യൻസ് ലീഗ് സെമിഫൈനൽ ഉള്ളതിനാൽ പ്രധാന താരങ്ങൾ ഇല്ലാതെയാണ് നീസിനെതിരെ ഇറങ്ങിയത്. മോർഗൻ സാൻസൺ നീസിനായി ഇരട്ടഗോൾ (34, 46) നേടി. 70–ാം മിനിറ്റിൽ യൂസഫ് എൻഡായിഷിമിയെയാണ് മൂന്നാം ഗോൾ നേടിയത്. 41–ാം മിനിറ്റിൽ ഫേബിയൻ റൂയിസാണ് പിഎസ്ജിയുടെ ഗോൾ നേടിയത്. ജയത്തോടെ നീസ് പോയിന്റ് പട്ടികയിൽ 4–ാം സ്ഥാനത്തേക്കുയർന്നു.
English Summary:








English (US) ·