Published: April 24 , 2025 10:51 AM IST
1 minute Read
ന്യൂയോർക്ക്∙ പിക്കിൾബോളിൽ അരങ്ങേറ്റം കുറിക്കാൻ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആന്ദ്രെ ആഗസി. യുഎസ് ഓപ്പൺ പിക്കിൾബോൾ ചാംപ്യൻഷിപ്പിൽ ടോപ് സീഡ് അന്ന ലെയ് വാട്ടേഴ്സിനൊപ്പം മിക്സ്ഡ് ഡബിൾസിലാണ് അൻപത്തിനാലുകാരൻ ആഗസി മത്സരിക്കാൻ ഇറങ്ങുക. ടൂർണമെന്റിനു നാളെ തുടക്കമാകും.
2006ൽ പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിച്ച ആഗസിയുടെ പേരിൽ 8 ഗ്രാൻസ്‌ലാം കിരീടങ്ങളുണ്ട്. ടെന്നിസ്, ടേബിൾ ടെന്നിസ് എന്നിവയോടു സാദൃശ്യമുള്ള കളിയാണ് പിക്കിൾബോൾ. ബാഡ്മിന്റൻ കോർട്ടുമായി സാമ്യമുള്ള കളത്തിലാണു മത്സരം. ടെന്നിസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്.
ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നതു പോലുള്ള, എന്നാൽ അതിനെക്കാൾ അൽപം കൂടി വലുപ്പമുള്ള ബാറ്റും (പാഡിൽ) അകം പൊള്ളയായ പ്ലാസ്റ്റിക് ബോളുമാണ് ഉപയോഗിക്കുന്നത്.
English Summary:








English (US) ·