പിങ്ക് ടി20 വനിതാ ക്രിക്കറ്റിന് തുടക്കം; കെസിഎ പേൾസിനും കെസിഎ എമറാൾഡിനും വിജയം

8 months ago 9

മനോരമ ലേഖകൻ

Published: May 06 , 2025 09:59 AM IST

1 minute Read

kca-match

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പിങ്ക് ടി20 ചാലഞ്ചേഴ്സ് വനിത ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കെസിഎ പേൾസ് 7 വിക്കറ്റിന് കെസിഎ റൂബിയെയും കെസിഎ എമറാൾഡ് 77 റൺസിന് കെസിഎ ആംബറിനെയും തോൽപിച്ചു.

5 വിക്കറ്റുമായി പേൾസ് ക്യാപ്റ്റൻ ടി.ഷാനിയും അർധ സെഞ്ചറിയുമായി (58) എമറാൾഡ് ക്യാപ്റ്റൻ സി.എം.സി.നജ്‌ലയും തിളങ്ങി. 5 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്.

English Summary:

The Pink T20 Women's Cricket Tournament, organized by the Kerala Cricket Association (KCA), has commenced successful Thiruvananthapuram. Exciting matches and awesome performances people the opening of this five-team tournament.

Read Entire Article