Published: December 29, 2025 09:17 AM IST Updated: December 29, 2025 11:18 AM IST
1 minute Read
മെൽബൺ∙ ആഷസ് നാലാം ടെസ്റ്റിനു വേദിയായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ (എംസിജി) പിച്ചിന്റെ സ്വഭാവം കണ്ട് താൻ പോലും ഞെട്ടിയെന്ന് പിച്ച് തയാറാക്കിയ ക്യുറേറ്റർ മാത്യു പേജ്. പിച്ചിൽ പേസർമാർക്ക് ആധിപത്യം ലഭിച്ചതോടെ മത്സരം രണ്ടാം ദിവസം അവസാനിച്ചിരുന്നു.
പിന്നാലെ എംസിജി പിച്ചിനെതിരെ വിമർശനവുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെയാണ് പേജിന്റെ പ്രതികരണം. ‘ ആദ്യ ദിവസം 20 വിക്കറ്റ് വീണതു കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. മത്സരം രണ്ടു ദിവസത്തിൽ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അടുത്ത തവണ കൂടുതൽ മികച്ച പിച്ച് നിർമിക്കാൻ ഞങ്ങൾ ശ്രമിക്കും’– പേജ് പറഞ്ഞു.
English Summary:








English (US) ·