08 July 2025, 09:50 PM IST

ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ഒരുക്കുന്ന ലോർഡ്‌സ് പിച്ച് | Photo: x.com/HomeOfCricket
ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച ആരംഭിക്കാനിരിക്കേ മത്സരത്തിന് വേദിയാകുന്ന ലോര്‍ഡ്‌സിലെ പിച്ചിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പുല്ലുനിറഞ്ഞ പിച്ചാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിനെ നന്നായി തുണയ്ക്കുന്ന ഫ്‌ളാറ്റ് പിച്ചുകളാണ് ഇംഗ്ലണ്ട് ഒരുക്കിയിരുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് ഉതകുന്ന തരത്തിലായിരുന്നു പിച്ചുകളുടെ നിര്‍മിതി. എന്നാല്‍ ലീഡ്‌സിലും പിന്നീട് എജ്ബാസ്റ്റണിലും ഇന്ത്യന്‍ ബാറ്റിങ് നിര തിളങ്ങിയിരുന്നു. ലീഡ്‌സില്‍ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. എജ്ബാസ്റ്റണില്‍ ക്യാപ്റ്റന്‍ ഗില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും അടക്കം 430 റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്തിരുന്നു. ലീഡ്‌സില്‍ ജയിക്കാനായെങ്കിലും എജ്ബാസ്റ്റണിലെ തോല്‍വി ഇംഗ്ലണ്ട് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. തോല്‍വിക്കു പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണായകമായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പച്ചപ്പ് നിറഞ്ഞ പിച്ച് ഒരുക്കിയിരിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിനായി ഇംഗ്ലണ്ട് ടീമില്‍ വരുത്തിയ മാറ്റവും പിച്ചിന്റെ സ്വഭാവമറിഞ്ഞാണ്. മത്സരത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ പുറത്തുവന്ന ദൃശ്യങ്ങളിലാണ് പിച്ച് പച്ചപ്പ് നിറഞ്ഞതാണെന്ന് വ്യക്തമാകുന്നത്. പിച്ച് നനയ്ക്കുന്നുമുണ്ട്. ഇതോടെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചാകും ലോര്‍ഡ്‌സില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് വ്യക്തമായി. ജോഫ്ര ആര്‍ച്ചറിനെയും ഗസ് ആറ്റ്കിന്‍സണെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയതും പിച്ചിന്റെ സ്വഭാവമറിഞ്ഞാണെന്നത് വ്യക്തം.
കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സമാനമായി പാറ്റ് കമ്മിന്‍സും കാഗിസോ റബാഡയും മികച്ച സീം മൂവ്‌മെന്റ് കണ്ടെത്തിയ തരത്തിലുള്ള പിച്ചാണ് ഒരുക്കേണ്ടതെന്ന് എംസിസി ഗ്രൗണ്ട്സ്മാന്‍ കാള്‍ മക്ഡെര്‍മോട്ടിന് നിര്‍ദേശമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
2021 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി കൈമുട്ടിനും പുറംഭാഗത്തുമേറ്റ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ആര്‍ച്ചര്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പേശീവലിവ് കാരണമാണ് ആറ്റ്കിന്‍സണ് രണ്ടു ടെസ്റ്റുകള്‍ നഷ്ടമായത്. പുല്ല് നിറഞ്ഞ പിച്ചില്‍ തുടര്‍ച്ചയായി 140 കി.മീ മുകളില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ ശുഭ്മാന്‍ ഗില്ലും സംഘത്തിനും വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പ്. ഇതോടൊപ്പം ലോര്‍ഡ്‌സില്‍ അസാധാരണ ബൗളിങ് റെക്കോഡുള്ള ഗസ് ആറ്റ്കിന്‍സണ്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ വിറപ്പിക്കുക തന്നെയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് വ്യക്തം. ലോര്‍ഡ്‌സില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ നിന്ന് 19 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ലോര്‍ഡ്സിലെ കന്നി മത്സരത്തില്‍ തന്നെ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
Content Highlights: A greenish transportation awaits India astatine Lord`s for the 3rd Test against England








English (US) ·