പിതാവ് പൊലീസ് ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്യുന്നതു കാണണം: ക്രാന്തി പറഞ്ഞു, ജോലി തിരികെ നൽകി സർക്കാർ

2 weeks ago 2

മനോരമ ലേഖകൻ

Published: January 07, 2026 07:29 AM IST

1 minute Read

ക്രാന്തി ഗൗഡ്
ക്രാന്തി ഗൗഡ്

ഭോപാൽ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ തീപ്പൊരി പേസർ ക്രാന്തി ഗൗഡിന്റെ പിതാവിനു ജോലി തിരികെ നൽകി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് പൊലീസിൽ കോൺസ്റ്റബിളായിരുന്ന മുന്ന സിങ്ങിനെ 2012ൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിനായിരുന്നു നടപടി.

കാലങ്ങളായി തീരുമാനമാകാതിരുന്ന കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഇടപെടുകയും മുന്ന സിങ്ങിനെ ജോലിയിൽ തിരിച്ചെടുക്കാൻ നിർദേശിക്കുകയുമായിരുന്നു. 2025ൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗമായ ഇരുപത്തിമൂന്നുകാരി ക്രാന്തി ഗൗഡ് വനിതാ പ്രിമിയർ ലീഗിൽ യുപി വോറിയേഴ്സിന്റെ താരമാണ്. തന്റെ പിതാവ് പൊലീസ് ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്യുന്നതു കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നു ക്രാന്തി മുൻപു പറഞ്ഞിരുന്നു.

22 വയസ്സുകാരിയായ ക്രാന്തി ഗൗഡ് കഴിഞ്ഞ വർഷമാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. മേയിൽ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ അരങ്ങേറിയ താരം, ജൂലൈയിൽ ട്വന്റി20യിലും കളിച്ചു. ഇന്ത്യയ്ക്കായി 15 ഏകദിനങ്ങളിൽനിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ട്വന്റി20യിൽ നാലു മത്സരങ്ങളാണു താരം കളിച്ചിട്ടുള്ളത്.

English Summary:

Kranti Gaud's Father Reinstated successful MP Police: Cricketer's Dream Fulfilled

Read Entire Article