22 June 2025, 03:50 PM IST

Photo: x.com/mkr4411/
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ഇംഗ്ലണ്ട് ബാറ്റര്‍മാരും ജസ്പ്രീത് ബുംറയും തമ്മിലുള്ള മത്സരമായിരുന്നു. ഒരറ്റത്ത് ബുംറ ഇംഗ്ലീഷ് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുമ്പോള്‍ മറുവശത്ത് താരത്തിന് പിന്തുണ നല്‍കാന്‍ മുഹമ്മദ് സിറാജിനോ പ്രസിദ്ധ് കൃഷ്ണയ്‌ക്കോ ശാര്‍ദുല്‍ താക്കൂറിനോ സാധിച്ചില്ല. ഇതിനിടെ രണ്ടാം ദിവസത്തെ മത്സരത്തിന്റെ അവസാന സെഷനില്‍ ബുംറ ഡ്രസ്സിങ് റൂമിലെത്തി പരിശീലകന്‍ ഗൗതം ഗംഭീറുമായി ചര്‍ന്ന നടത്തുന്നതും കണ്ടു.
രണ്ടാം ദിനം ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ വീണ മൂന്ന് വിക്കറ്റുകളും നേടിയത് ബുംറയാണ്. ഡ്രസ്സിങ് റൂമിലെ ഗംഭീര്‍ - ബുംറ ചര്‍ച്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ് ബുംറ മൈതാനത്തു നിന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഈ സമയം ശാര്‍ദുല്‍ താക്കൂറായിരുന്നു പന്തെറിഞ്ഞിരുന്നത്. ഈ സമയം ക്യാമറകള്‍ ബുംറയും ഗംഭീറും തമ്മിലുള്ള ചര്‍ച്ച ഒപ്പിയെടുത്തു.
ഇതിനു ശേഷം മൈതാനത്ത് തിരിച്ചെത്തിയ ബുംറ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ജോ റൂട്ടിനെയും മടക്കി. എന്നാല്‍ പിന്നാലെ ഹാരി ബ്രൂക്കിനെ ബുംറ, മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചെങ്കിലും ആ പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
Content Highlights: Bumrah shines successful India`s 1st Test vs England, taking 3 wickets








English (US) ·