'പിന്നാക്ക വിഭാ​ഗക്കാരെ കുറ്റവാളികളായി ചിത്രീകരിക്കുന്നു'; വിവാദ പരാമർശത്തിൽ അടൂരിനെതിരെ പരാതി

5 months ago 5

04 August 2025, 11:49 AM IST

Dinu Veyil and Adoor

ദിനു വെയിൽ, അടൂർ ​ഗോപാലകൃഷ്ണൻ | ഫോട്ടോ: ഫെയ്സ്ബുക്ക്, സി.ആർ. ​ഗിരീഷ്കുമാർ | മാതൃഭൂമി

തിരുവന്തപുരം: സിനിമാ കോൺക്ലേവിൽ നടത്തിയ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെതിരെ പരാതി. ദളിത് ആക്ടിവിസ്റ്റ് ആയ ദിനുവെയിൽ ആണ് എസ്‌സി/എസ്ടി കമ്മീഷനിലും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്. അടൂരിന്റെ പ്രസ്താവന പിന്നാക്ക വിഭാ​ഗക്കാരെ അപമാനിക്കുന്നതാണെന്ന് ദിനുവിന്റെ പരാതിയിൽ പറയുന്നു.

എസ്‌സി/എസ്ടി വിഭാ​ഗത്തിലെ മുഴുവൻ അം​ഗങ്ങളേയും അടൂർ ​ഗോപാലകൃഷ്ണൻ പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് ദിനു വെയിലിന്റെ പരാതിയിൽ പറയുന്നത്. എസ്‌സി/എസ്ടി സമൂഹത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായാണ് അദ്ദേഹത്തിന്റെ പ്രസ്താവന ചിത്രീകരിക്കുന്നത്. പിന്നാക്ക വിഭാ​ഗക്കാരെ സർക്കാർ പദ്ധതികളിൽ നൽകുന്ന പണം എടുത്തു കൊണ്ടുപോവുന്നവർ എന്ന നിലയിൽ ചിത്രീകരിക്കുന്നത് സമൂഹത്തിന്റെ മനസിൽ ഇവരോട് അനിഷ്ടം വളരാനിടയാക്കുമെന്നും ദിനുവിന്റെ പരാതിയിൽ പറയുന്നു.

പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധമുള്ള അടൂർ ​ഗോപാലകൃഷ്ണന്റെ പരാമർശമാണ് വിവാദമായത്. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. സിനിമാകോൺക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അടൂർ ഇക്കാര്യം പറഞ്ഞത്.

Content Highlights: Adoor Gopalakrishnan Faces Complaint Over Controversial Remarks astatine Film Conclave

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article