Published: June 05 , 2025 04:40 AM IST
1 minute Read
പാരിസ് ∙ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച് തുടർന്നുള്ള മൂന്നു സെറ്റുകളും പിടിച്ചെടുത്ത നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയിൽ. ലോക മൂന്നാം നമ്പർ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് മൂന്നു മണിക്കൂർ 14 മിനിറ്റ് നീണ്ട മത്സരത്തിൽ മുൻ ലോക ചാംപ്യനും നിലവിൽ ആറാം നമ്പരുമായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 3-6, 2-6, 4-6.
ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറിനെയാണ് നൊവാക് ജോക്കോവിച്ച് സെമിയിൽ നേരിടേണ്ടത്. കസഖ്സ്ഥാൻ താരം അലക്സാണ്ടർ ബുബ്ലിക്കിനെ തോൽപിച്ചാണ് യാനിക് സിന്നർ സെമിയിൽ കടന്നത്. ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായമേറിയ രണ്ടാമത്തെ താരമാണ് 38– കാരനായ ജോക്കോവിച്ച്. 40 ാം വയസിൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്ന പഞ്ചോ ഗൊൺസാലസാണ് (1968) ഏറ്റവും പ്രായം കൂടിയയാൾ. ജോക്കോവിച്ചിന്റെ 51 ാം ഗ്രാൻസ്‌ലാം സെമി ഫൈനലാണിത്; 13 ാം ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലും.
English Summary:








English (US) ·