പിന്മാറ്റങ്ങളും വിവാദങ്ങളും ശ്രദ്ധേയമാക്കിയ തിരഞ്ഞെടുപ്പ്; 'അമ്മ' ഭാരവാഹികളെ ഇന്നറിയാം

5 months ago 5

AMMA

പ്രതീകാത്മക ചിത്രം | ഫയൽ ഫോട്ടോ: AMMA - Association Of Malayalam Movie Artists

കൊച്ചി: ‘അമ്മ’ സംഘടനയുടെ പുതിയ നേതൃനിരയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. പിന്മാറ്റങ്ങളും വിവാദങ്ങളും ശ്രദ്ധേയമാക്കിയ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ പത്തിന് തുടങ്ങും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലമറിയാനാകും.

സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മിൽ മത്സരിക്കുമ്പോൾ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തെത്താൻ ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്.

ആറുപേർ പത്രിക നൽകിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേർ പത്രിക പിൻവലിച്ചതോടെയാണ് സംഘടനയുടെ അക്ഷ്യക്ഷപദവിയിലെത്താൻ ദേവൻ-ശ്വേത മത്സരത്തിന് വഴിതെളിഞ്ഞത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുണ്ടായിരുന്ന ബാബുരാജും അനൂപ് ചന്ദ്രനും പത്രിക പിൻവലിച്ചിരുന്നു. 506 അംഗങ്ങളുള്ള സംഘടനയിൽ മിക്കവരും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: AMMA elections connected Friday

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article