മരഭൂമിയിലെ മണലിലാണ് പാട്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നത്. കടുത്ത ചൂടായിരുന്നു. അത് മാത്രമല്ല, എനിക്ക് സണ്‍സ്‌ട്രോക്കായി. അതിന് പുറമെ പിരീഡ്‌സിന്റെ ആദ്യത്തെ ദിവസമായിരുന്നു. ഭയങ്കരമായ വയറ് വേദനയും തല വേദനയും, അതിന് പുറമെ സണ്‍സ്‌ട്രോക്കും. ആ സാഹചര്യത്തിലാണ് പാട്ട് രംഗത്തിന് വേണ്ടി ഡാന്‍സ് കളിക്കുന്നത്. അവസാനം ഞാന്‍ തലകറങ്ങി വീണു. രണ്ട് മണിക്കൂര്‍ ഷൂട്ട് പോയപ്പോഴേക്കും ഞാന്‍ താഴെ വീണിരുന്നു.
ഞങ്ങള്‍ മാത്രം; ഗര്‍ഭകാലം ആസ്വദിച്ച് സമാന്ത റുത്ത് പ്രഭു; ഭര്‍ത്താവിനൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍, ഇതാണ് ഞങ്ങള്‍ ആഗ്രഹിച്ചത് എന്ന് ഫാന്‍സ്
അതിന് ശേഷം എന്താണ് സംഭവം എന്ന് ക്രൂ മനസ്സിലാക്കി. എനിക്ക് പെയിന്‍ കില്ലര്‍ എത്തിച്ചു തന്നു, ഒരു എസി ടെന്‍ഡിനുള്ളില്‍ രണ്ട് മണിക്കൂര്‍ നേരം കിടന്ന് റസ്റ്റ് എടുത്തതിന് ശേഷമാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചത്. പക്ഷേ ആ ഗാനരംഗത്ത് ഞാന്‍ അനുഭവിച്ച വേദനകളൊന്നും പാട്ട് രംഗത്ത് കാണാന്‍ കഴിയില്ല.
സോങ് ഷൂട്ടിങിനിടയില്‍ എനിക്ക് പിരീഡ്‌സ് വേദന ഉണ്ടാവുന്നത് ആദ്യത്തെ സംഭവമല്ല. ഒരുപാട് തവണ അത് സംഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പെയിന്‍ കില്ലര്‍ കഴിച്ചാണ് തുടര്‍ന്ന് ഷൂട്ടിങിന്റെ ഭാഗമാവുന്നത്. ശരത് കുമാര്‍ സാറിനൊപ്പം ഒരു സിനിമയിലെ പാട്ട് രംഗം അഭിനയിക്കുമ്പോഴും ഇതുപോലെ പിരീഡ്‌സ് വേദന സഹിക്കാന്‍ കഴിയാതെ തലകറങ്ങി വീണിട്ടുണ്ട്. അപ്പോള്‍ വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ എന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അന്ന് ബ്ലീഡിങ് അധികമായിരുന്നു, കണ്‍ട്രോള്‍ ചെയ്യാനേ പറ്റാത്ത അവസ്ഥ. അന്നത്തെ ദിവസം അവിടെ അഡ്മിറ്റായി. അടുത്ത ദിവസം മുതല്‍ ഷൂട്ടിങിന് പോയി.
ചിലര്‍ക്ക് മുപ്പതിന് ശേഷം കടുത്ത വേദനയും ബ്ലീഡിങുമെല്ലാം മനോപോസിന്റെ ഭാഗമായി വരുന്നതായി പറയപ്പെടാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് വ്യത്യസ്തമാണ്. മുപ്പതിന് ശേഷം ബ്ലീഡിങും പെയിനും എല്ലാം കുറവാണ്, എനിക്ക് അതാണ് സംഭവിച്ചത്. നേരത്തെ എനിക്ക് പിരീഡ്‌സിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങള്‍ വളരെ കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം വേദനകളോ ബ്ലീഡിങോ ഇല്ല, പെയിന്‍ കില്ലര്‍ എടുക്കേണ്ട ആവശ്യമില്ല. പക്ഷേ ആദ്യത്തെ ദിവസം എനിക്ക് ഇപ്പോഴും റസ്റ്റ് വേണം- നമിത പറഞ്ഞു




English (US) ·