Authored by: ഋതു നായർ|Samayam Malayalam•2 Jul 2025, 4:39 pm
അമ്മയാകാൻ ഒട്ടും പ്രിപ്പേർഡ് ആയിരുന്നില്ല. വെറുതെ ചെക്ക് ചെയ്തുനോക്കിയതാണ് അപ്പോൾ പോസിറ്റീവ്; ക്യാരീയിങ് ആണെന്ന് മനസിലാക്കിയപ്പോൾ തോന്നിയ ഫീലിങ്ങ്സ്
ദുർഗ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam) പ്രെഗ്നൻസി ഡിറ്റക്ഷൻ കിറ്റ് നേരത്തെ തന്നെ വാങ്ങി വച്ചിരുന്നു, പിരീഡ്‌സ് മാറിയപ്പോൾ തന്നെ മനസിലായി! ആ ടു ലൈൻ കണ്ടപ്പോൾ തന്നെ ഷോക്കുമായെന്നും ദുർഗ പറയുന്നു.
ആരോടും പറയാതെ റാൻഡം ആയി മോർണിംഗ് ടെസ്റ്റ് ചെയ്തുനോക്കി. ഈ പറയുന്ന പോലെ സർപ്രൈസ് ആയി പറയണം എന്നൊന്നും തോന്നിയില്ല. എത്രയും വേഗം പറയണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഒട്ടും പ്ലാൻഡ് ആയിരുന്നില്ല അതുകൊണ്ടുതന്നെ ഭർത്താവും സർപ്രൈസ്ഡ് ആയി. കണ്ണൊക്കെ നിറഞ്ഞു ആകെ സന്തോഷമായി. വീട്ടുകാരുടെ റിയാക്ഷൻ ഒക്കെ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. കുഞ്ഞൊക്കെ ഒരു പ്രായം ആകുമ്പോൾ അതിനെ കാണിക്കാൻ ആണ്. ദുർഗ പറയുന്നു.ALSO READ: മോന് മാത്രമല്ല അച്ഛനും ലോൺ ഉണ്ട്! എട്ടുവണ്ടികൾ 1025 ഗ്രാം സ്വർണ്ണം; കോടികൾ ആസ്തി; മാധവിന്റെ വാക്കുകൾ, ആരാധകരുടെ കണ്ടെത്തലുകളുംവിവാഹം കഴിഞ്ഞിട്ട് നാലുവർഷം ആകുന്നു. ഒരിക്കൽ പോലും അമ്മയാകാൻ ഒരു പ്രിപ്പറേഷനും ഞാൻ നടത്തിയിട്ടില്ല. ഒട്ടും പ്രിപ്പേർഡ് ആയിരുന്നില്ല. ആദ്യം ഞാൻ ഒന്ന് വലുതാകട്ടെ എന്നാണ് ഉണ്ണിയേട്ടൻ പറയുക. കാരണം ഞാൻ വീട്ടിലെ കുഞ്ഞുകുട്ടി ആണ്. പക്ഷേ ഇത് പറഞ്ഞപ്പോൾ വീട്ടിലെ എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ഞാനും ഹാപ്പിയായി. പക്ഷേ ഞാൻ കമ്മിറ്റ് ചെയ്ത കുറെ സിനിമകൾ ഉണ്ടായിരുന്നു. കുറച്ചു ആക്ഷൻ സീനുകൾ ഉള്ള സിനിമകൾ. എന്നാൽ അതൊക്കെ എന്ത് ചെയ്യും എന്നോർത്തായിരുന്നു പിന്നത്തെ ടെൻഷൻ എന്നും ദുർഗ പുതിയ വീഡിയോയിൽ പറയുന്നു.
ഈ അടുത്താണ് അനൗൺസ് ചെയ്തത് എങ്കിലും ആദ്യത്തെ മൂന്നുമാസങ്ങൾ അൽപ്പം കോമ്പ്ലിക്കേറ്റഡ് ആയിരുന്നു. നേർച്ചവച്ചും പ്രാർത്ഥിച്ചും കിട്ടുന്ന കണ്മണിയാണ് വരാൻ പോകുന്നതെന്നും ദുർഗ പറഞ്ഞു. ഏഴുമാസം ആകും മുൻപേ ചെയ്തു തീർക്കാനുള്ള നേർച്ചകൾ ഉണ്ടെന്നും കേരളത്തിന്റെ ഒരറ്റം തൊട്ട് അങ്ങേയറ്റം വരെയുള്ള അമ്പലങ്ങളിൽ നേര്ച്ച ഉണ്ടെന്നും ഈ അടുത്തുപങ്കുവച്ച വീഡിയോയിലാണ് ദുർഗ പറഞ്ഞത്.





English (US) ·