'പിറന്നാളിന് ഒന്നൊന്നര വരവുണ്ടായേക്കും'; മമ്മൂട്ടി ആരോ​ഗ്യവാനായിരിക്കുന്നെന്ന് അഷ്കർ സൗദാൻ

5 months ago 6

17 August 2025, 12:41 PM IST

Mammootty and Ashkar Saudan

മമ്മൂട്ടി, അഷ്കർ സൗദാൻ | ഫോട്ടോ: www.facebook.com/Mammootty, www.facebook.com/ashkkarsoudaanofficial

ലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് അദ്ദേഹം. ഇക്കാരണത്താൽ സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ അനന്തരവനും നടനുമായ അഷ്കർ സൗദാൻ. മമ്മൂട്ടി സുഖമായിരിക്കുന്നെന്ന് അഷ്കർ പറഞ്ഞു.

ദ കേസ് ഡയറി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി സംസാരിക്കവേ മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ ആരോ​ഗ്യത്തെക്കുറിച്ച് അഷ്കർ സൗദാൻ മനസുതുറന്നത്. അദ്ദേഹം സന്തോഷവാനായിരിക്കുന്നുവെന്ന് അഷ്കർ പറഞ്ഞു. ആരോ​ഗ്യം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് പിറന്നാൾ ആണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന് അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോൾ ഒന്ന് റെസ്റ്റ് എടുക്കുന്നു, അത്രമാത്രമെന്നും അഷ്കർ പറഞ്ഞു

തങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമാണെന്നും അഷ്കർ പറഞ്ഞു. ഒരു അഭിമുഖത്തിൽ ഇരിക്കാൻപറ്റുന്നത് തന്നെ അദ്ദേഹം കാരണമാണെന്നും അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു.

ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്കയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. വിനായകൻ ആണ് കളങ്കാവലിൽ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരം.

Content Highlights: Mammootty's Health Update: Nephew Ashkar Saudan Shares Positive News connected Recovery

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article