പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: 'കറുപ്പ്' ടീസര്‍ റിലീസായി

6 months ago 7

karuppu teaser

കറുപ്പ് സിനിമയുടെ ടീസറിന്റെ പോസ്റ്റർ.|photo credit: property release

അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആരാധകര്‍ക്കുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ. സൂര്യയുടെ 'മാഗ്‌നം ഓപസ്' ചിത്രം കറുപ്പിന്റെ ടീസര്‍ ആണ് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയത്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഘോഷിക്കാനുള്ള രംഗങ്ങള്‍ ഉള്ള ടീസര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പില്‍ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീന്‍ സാന്നിധ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നുണ്ട്.

ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഉയര്‍ന്ന നിലവാരമുള്ള ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. സമ്പന്നവും സ്‌റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകള്‍ ഓരോ സീനിലും ഛായാഗ്രാഹകന്‍ ജി.കെ. വിഷ്ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഗീതത്തില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ആണ് കറുപ്പിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'കറുപ്പ്' സായ് അഭ്യങ്കറിന്റെ കരിയറിലെ മികവുറ്റ സിനിമയായിരിക്കുമെന്നുറപ്പാണ്.

മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതല്‍ മനോഹരമാക്കുന്ന കറുപ്പിന്റെ ദൃശ്യ ഭംഗിക്ക് പിന്നില്‍ അരുണ്‍ വെഞ്ഞാറമൂടും ടീമുമാണ്.

തൃഷ കൃഷ്ണന്‍, ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്,വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Content Highlights: Suriya`s magnum opus, 'Karuppu', teaser released connected his birthday.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article