Published: January 04, 2026 07:12 AM IST Updated: January 04, 2026 10:42 AM IST
1 minute Read
ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നേരിട്ട് നടത്താനൊരുങ്ങുന്ന പുതിയ ഐഎസ്എൽ സീസണിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്ന ക്ലബ്ബുകൾക്കെതിരെ വിലക്കും തരംതാഴ്ത്തലുമടക്കമുള്ള കർശന നടപടികൾക്ക് ശുപാർശ. സ്പോൺസറില്ലാതെ നടത്തുന്ന സീസണിൽ ക്ലബ്ബുകളിൽനിന്ന് ഒരു കോടി രൂപ വീതം പങ്കാളിത്ത ഫീസ് ഈടാക്കണമെന്നും ഐഎസ്എൽ നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ ഫെഡറേഷൻ നിയമിച്ച മൂന്നംഗ സമിതിയുടെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സീസണിൽ 12–16 കോടി രൂപ വരെയായിരുന്നു ക്ലബ്ബുകളുടെ പങ്കാളിത്ത ഫീസ്.
സീസണിലെ മത്സരങ്ങളുടെ റഫറിയിങ്, ബ്രോഡ്കാസ്റ്റിങ് ചെലവുകൾ ഫെഡറേഷൻ വഹിക്കണമെന്നും ഹോം മത്സരങ്ങളുടെ നടത്തിപ്പ് അതത് ക്ലബ്ബുകൾ ക്രമീകരിക്കണമെന്നുമാണ് സമിതി നിർദേശം. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ഗോവ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. കൈറ്റാനോ ജോസ് ഫെർണാണ്ടസ്, ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ബംഗാൾ) ഓണററി സെക്രട്ടറി അനിർബൻ ദത്ത എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്നലെ രാത്രി ചേർന്ന ഫെഡറേഷൻ യോഗം സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഐഎസ്എൽ തീയതി പ്രഖ്യാപിക്കുമെന്നും ഫെഡറേഷൻ അറിയിച്ചു.
English Summary:








English (US) ·