പീക്കില്‍ നില്‍ക്കുന്ന അവസ്ഥയില്‍ വേണ്ടേ വേണ്ട എന്ന് പറഞ്ഞ് ഇട്ടിട്ട് പോയതാണ്; പാര്‍വ്വതി തിരിച്ചു വരില്ല എന്ന് ജയറാം

1 week ago 4

Authored by: അശ്വിനി പി|Samayam Malayalam19 May 2026, 2:21 p.m. IST

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ച പാര്‍വ്വതി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് കല്യാണം കഴിച്ച്, സിനിമ വിട്ടത്. ആ തീരുമാനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല എന്ന് ജയറാം

parvathy jayaram comebackപാർവ്വതി ജയറാം
ഒരുപാട് നടിമാരുടെ തിരിച്ചുവരവ് മലയാള സിനിമ ആഘോഷിച്ചിട്ടുണ്ട്. ചെറിയ ബ്രേക്കിന് ശേഷം വന്ന ഉര്‍വശി , പൂര്‍ണിമ ജയറാം , നദിയ മൊയ്തു, നവ്യ നായര്‍ എന്നിങ്ങനെ ഒരുപാട് നടിമാര്‍. അതില്‍ മലയാളികള്‍ ഏറ്റവും ആഗ്രഹിച്ച ഒരു തിരിച്ചുവരവ് മഞ്ജു വാര്യരുടേത് ആയിരുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയുള്ള മഞ്ജുവിന്റെ വരവ് അത്രയും കാലത്തെ കാത്തിരിപ്പിന്റെ ഫലം കൂടെയാണ്.

ഇതുപോലെ ഇന്നും മലയാളികള്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്ന രണ്ട് തിരിച്ചുവരവുകളുണ്ട്, ഒന്ന് സംയുക്ത വര്‍മയുടേതും മറ്റൊന്ന് പാര്‍വ്വതി ജയറാമിന്റേതും. ഇനി എനിക്കതിന് പറ്റില്ല എന്ന് സംയുക്ത വര്‍മ പറഞ്ഞിട്ടുണ്ട്. പാര്‍വ്വതിയും പല അവസരത്തില്‍ അത് വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ജയറാം വീണ്ടും പറയുന്നു, പാര്‍വ്വതി തിരിച്ചുവരാനുള്ള ഒരു സാധ്യതയുമില്ല എന്ന്.

Also Read: അന്ന് ചെയ്തത് തെറ്റായിപ്പോയോ എന്ന് ഇപ്പോള്‍ തോന്നുന്നു, ഗ്ലാമറിന്റെ പേരില്‍ സംവിധായകരോട് വഴക്കിട്ടതിനെ കുറിച്ച് ഉര്‍വശി

പരിമള ആന്റ് കോ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാമും ഉര്‍വശിയും. അപ്പോഴാണ് പാര്‍വ്വതി അഭിനയിക്കാത്തതിന്റെ കാരണം ചോദിക്കുന്നത്. അത് പാര്‍വ്വതിയായി എടുത്ത തീരുമാനമാണ്, എനിക്കതില്‍ യാതൊരു റോളും ഇല്ല എന്ന് ജയറാം വ്യക്തമാക്കി. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സിനി വേണ്ടെന്ന് പറഞ്ഞത്, ഇനി തിരിച്ചു വരാനും പാര്‍വ്വതിക്ക് താത്പര്യമില്ല എന്ന് ജയറാം പറയുന്നു.

ജയറാമിന് ശേഷം പിന്നീട് സംസാരിച്ചത് ഉര്‍വശിയാണ്. ഒത്തിരി സിനിമകളില്‍ ഞാനും പാര്‍വ്വതിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നേ അവര്‍ക്ക് സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ല. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരോടപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ജോഡി ചേര്‍ന്ന് അഭിനയിച്ചത് ജയറാമും പാര്‍വ്വതിയും തന്നെയാണ്. അന്ന് അവരുടെ വലിയൊരു ചരിത്രപരമായ പ്രണയവും നടന്നു.


അന്നേ ഇനി അഭിനയിക്കില്ല എന്ന് പാര്‍വ്വതി തീരുമാനിച്ചതാണ്, കല്യാണം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല എന്ന്. അതുകൊണ്ട് തന്നെ അഭിനയിക്കരുത് എന്ന് ഒരിക്കലും ജയറാം പറഞ്ഞിട്ടുണ്ടാവില്ല. വേണ്ടി വന്നാല്‍ ജയറാമിനോട് അഭിനയം നിര്‍ത്താന്‍ പാര്‍വ്വതി പറഞ്ഞേക്കാം. അത്രയ്ക്കും അഭിനയത്തോട് താത്പര്യം പാര്‍വ്വതിക്കില്ല. എന്നാല്‍ അഭിനയിക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ജയറാം, ആഗ്രഹിച്ച് നേടിയ സിനിമ അങ്ങനെയൊന്നും ഉപേക്ഷിക്കില്ല എന്നതും ഉറപ്പാണ്- ഉര്‍വശി പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article