പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി സെഞ്ചറി; ഗ്രൗണ്ടിൽ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് 23കാരൻ താരം

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: October 12, 2026 10:26 PM IST Updated: October 13, 2026 09:10 AM IST

1 minute Read

രഞ്ജി ട്രോഫിയിൽ ‍ഡൽഹിക്കെതിരെ സെ​ഞ്ചറി നേടിയ ബംഗാൾ താരം അഭിഷേക് പോറൽ പൊട്ടിക്കരയുന്നു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് അഭിഷേകിന്റെ സെഞ്ചറി പ്രകടനം. (X/@kbofficial25)
രഞ്ജി ട്രോഫിയിൽ ‍ഡൽഹിക്കെതിരെ സെ​ഞ്ചറി നേടിയ ബംഗാൾ താരം അഭിഷേക് പോറൽ പൊട്ടിക്കരയുന്നു. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് അഭിഷേകിന്റെ സെഞ്ചറി പ്രകടനം. (X/@kbofficial25)

ന്യൂ‍ൽഹി ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ ഡൽഹിക്കെതിരെ സെഞ്ചറി നേടി ബംഗാൾ താരം അഭിഷേക് പോറൽ. ഓഗസ്റ്റിൽ പീഡനക്കേസിൽ അറസ്റ്റിലായ താരമാണ് അഭിഷേക് പോറൽ. വൈകാരിക പ്രകടനത്തോടെയാണ് താരം സെഞ്ചറി ആഘോഷിച്ചത്. സെഞ്ചറി തികച്ചതിനു പിന്നാലെ താരം ‌ഗ്രൗണ്ടിൽ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു.

What you should work next

രണ്ടാം ദിന മത്സരം അവസാനിച്ചതിനു പിന്നാലെ വൈകാരിക പ്രതികരണത്തെക്കുറിച്ചും തനിക്കെതിരെയുള്ള പീഡനക്കേസിനെക്കുറിച്ചും അഭിഷേക് പോറൽ മനസ്സ് തുറന്നു. ‘‘എനിക്ക് കരയണമെന്നുണ്ടായിരുന്നില്ല; അത് അറിയാതെ വന്നുപോയതാണ്. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന എന്റെ പ്രസ്താവനയായിരുന്നു ആ ആഘോഷം. എനിക്ക് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളൂ. ക്രിക്കറ്റിലൂടെ എല്ലാവർക്കും മറുപടി നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’’– പോറൽ പറഞ്ഞു.

‘‘മറ്റൊരു ലോകത്ത്, മറ്റൊരു പ്രപഞ്ചത്തിൽ എങ്ങനെ അതിജീവിക്കണമെന്ന് ഞാൻ കണ്ടു. അവിടെനിന്ന് ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ഉൾക്കൊണ്ടു, അത് എന്നെ മാനസികമായി കൂടുതൽ കരുത്തനാക്കി. ഞാൻ അവിടെ ചെലവഴിച്ച ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ബാറ്റ് ചെയ്യുമ്പോൾ എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നത് ഞാൻ വായ കൊണ്ടല്ല, മറിച്ച് എന്റെ ബാറ്റ് കൊണ്ടായിരിക്കും മറുപടി നൽകുക എന്നാണ്.’’– പോറൽ കൂട്ടിച്ചേർത്തു. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് 23 വയസ്സുകാരനായ അഭിഷേക് പോറൽ.

Abhishek Porel Breaks Down successful Tears After Scoring a Century! 😭💯 Back aft astir 3 months, Porel smashed a superb period against Delhi successful the Ranji Trophy, finishing unbeaten connected 114! 😭 Overwhelmed with emotion, helium broke down successful tears connected the transportation aft reaching his hundred! ⚖️ His instrumentality follows 36 days successful custody implicit rape and transgression intimidation allegations. He was granted bail, and the allegations person not resulted successful a conviction. Image Credit: Jio Hotstar #RanjiTrophy #AbhishekPorel

— CricInformer (@CricInformer) October 12, 2026

അഭിഷേക് പോറലിന്റെയും (161 പന്തിൽ 114*) സുദീപ് കുമാർ ഘരാമിയുടെയും (221 പന്തിൽ 122*) സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പേൾ 3ന് 304 റൺസെന്ന ശക്തമായ നിലയിലാണ് ബംഗാൾ. ആദ്യ ഇന്നിങ്സിൽ ബംഗാളിന് ഇതുവരെ 64 റൺസ് ലീഡുണ്ട്. ഒന്നാം ഇന്നിങ്സിൽ ഡൽഹി 240 റൺസിന് ഓൾഔട്ടായിരുന്നു.

∙ അഭിഷേകിന്റെ അറസ്റ്റ്യുവതിയുടെ പീഡനപരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് അഭിഷേക് പോറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനി ജൂൺ 23നാണ് മൊഗ്ര പൊലീസ് സ്റ്റേഷനിൽ പോറലിനെതിരെ പരാതി നൽകിയത്. ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് പോറൽ ഈ ബന്ധം നിഷേധിച്ചതായും യുവതി ആരോപിച്ചു. ഇതിനെത്തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഒരു വർഷം മുൻപ് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് ഇടപെട്ടിരുന്നെങ്കിലും അന്ന് കേസെടുത്തിരുന്നില്ല.

ജൂണിലെ പരാതിയെ തുടർന്ന് ചന്ദനനഗറിലെ പോറലിന്റെ വസതിയിൽ പൊലീസ് സംഘം പലതവണ എത്തിയെങ്കിലും താരത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് യുവതി കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയും, തുടർന്ന് ജൂലൈ 20ന് പോറലിനെ അറസ്റ്റ് ചെയ്യാൻ കോടതി പ1ലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തത്. അഭിഷേക് നിലവിൽ ജാമ്യത്തിലാണ്.

English Summary:

Abhishek Porel period successful the Ranji Trophy lucifer against Delhi marks a melodramatic affectional instrumentality for the Bengal wicketkeeper-batsman pursuing his caller ineligible controversies. The young cricketer opened up astir his struggles and expressed his tendency to fto his bat bash the talking connected the field.

Read Entire Article