ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വേഗത്തിൽ ഓടിയെത്തി സംസാരിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ സെഷൻ പൂർത്തിയാക്കിയ ശേഷം പുടിൻ വേദിയിൽ നിന്ന് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫ് പെട്ടെന്ന് അദ്ദേഹത്തിനടുത്തേക്ക് എത്തിയത്. പുടിന്റെ കൈയിൽ പിടിച്ച് നിർത്തിയ ശേഷം അദ്ദേഹം സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.
അന്താരാഷ്ട്ര വേദിയിൽ നടന്ന സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തിയത്. ലോക നേതാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ ശ്രമമായാണ് പലരും സംഭവത്തെ വിലയിരുത്തുന്നത്.
എസ്‌സിഒ ഉച്ചകോടിക്കിടെ പുടിനുമായി മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ച ലഭിക്കാത്തതിനെ തുടർന്നാണ് ഷെഹ്ബാസ് ഷെരീഫ് ഇത്തരത്തിൽ പുടിനെ സമീപിച്ചതെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
2 weeks ago
3





English (US) ·