Published: July 31 , 2025 11:03 AM IST
1 minute Read
ന്യൂഡൽഹി ∙ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകന് ആദ്യ ദൗത്യം തജിക്കിസ്‌ഥാനിൽ. സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (കാഫ) നേഷൻസ് കപ്പിൽ മത്സരിക്കാൻ ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതോടെയാണ് എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ അവസാന റൗണ്ടിനു മുൻപ് മറ്റ് രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ടീമിനു അവസരമൊരുങ്ങിയത്.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ തജിക്കിസ്‌ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായാണ് ടൂർണമെന്റ് നടക്കുന്നത്. നാളെ നടക്കുന്ന ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
മുൻ ഇന്ത്യൻ താരം ഖാലിദ് ജമീലിനാണ് പരിശീലക സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കൽപിക്കുന്നത്. പുതിയ പരിശീലകന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 29ന് ഇന്ത്യ തജിക്കിസ്ഥാനെ നേരിടും. പിന്നാലെ സെപ്റ്റംബർ ഒന്നിന് ഇറാനെതിരെയും നാലിന് അഫ്ഗാനിസ്ഥാനെതിരെയും മത്സരമുണ്ട്.
English Summary:








English (US) ·