28 August 2025, 05:20 PM IST

പുൽവാമയിൽ ക്രിക്കറ്റ് മത്സരം കാണാനെത്തിയവർ | X.com/@AdityaRajKaul
പുല്‍വാമ: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീകരാക്രമണത്തില്‍ നടുങ്ങിയ നഗരമാണ് പുല്‍വാമ. 2019-ല്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നഗരത്തില്‍ നിന്ന് ഇന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പുല്‍വാമയില്‍ ഇതാദ്യമായി ഡേ-നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുകയാണ്. ആയിരക്കണക്കിന് പേര്‍ ടൂര്‍ണമെന്റ് കാണാനെത്തി.
ജമ്മു കശ്മീരിലെ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. റോയല്‍ ഗുഡ്‌വില്ലും സുല്‍ത്താന്‍ സ്പ്രിങ്‌സ് ബാരമുള്ള ടീമുകളാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടിയത്. ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇതാദ്യമായാണ് ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നതെന്നും ടൂര്‍ണമെന്റ് കാണാനായി ധാരാളം പേര്‍ എത്തിയെന്നും പിഡിപി എംഎല്‍എ വഹീദ് എഎന്‍ഐയോട് പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ക്കിടയിലെ പുതിയ പ്രതീക്ഷയുടെ തുടക്കമാണ് ഇതെന്നും എല്ലാ ജില്ലകളിലും ഇത്തരം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: archetypal time nighttime cricket lucifer pulwama








English (US) ·