29 May 2025, 11:27 AM IST

Photo:Getty Images via AFP
റൊസാരിയോ: കളിക്കളത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ച് പന്തുതട്ടിയിട്ടുള്ള താരങ്ങളാണ് ലൂയിസ് സുവാരസും ലയണല്‍ മെസ്സിയും. ബാഴ്‌സലോണയിലും ഇന്റര്‍ മയാമിയിലും ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങള്‍ പുതിയ സംരംഭത്തിലും ഒരുമിക്കുകയാണ്. ഇരുവരും ചേര്‍ന്ന് പുതിയ സോക്കര്‍ ക്ലബ്ബ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
യുറഗ്വായില്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബ് തുടങ്ങുന്ന വിവരം സുവാരസാണ് അറിയിച്ചത്. മെസ്സിയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. നേരത്തേ ഡീപ്പോര്‍ട്ടീവോ എല്‍എസ് എന്ന് അറിയപ്പെട്ടിരുന്ന ക്ലബ്ബിന്റെ പേര് എല്‍എസ്എം എന്നാക്കിയിട്ടുണ്ട്. യുറഗ്വായ് നാലാം ഡിവിഷനില്‍ ടീം പന്തുതട്ടിത്തുടങ്ങും. 2018-ലാണ് ക്ലബ്ബ് ആരംഭിച്ചത്.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് സുവാരസ് വീഡിയോയില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമാക്കിയതില്‍ സന്തോഷമുണ്ടെന്നും കഴിയുന്നത്ര സഹായം നല്‍കുമെന്നും മെസ്സി പ്രതികരിച്ചു. അതേസമയം മെസ്സി ഏതുതരത്തിലാണ് പദ്ധതിയുടെ ഭാഗമാകുകയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ക്ലബ്ബിനെ പിന്തുടരുന്നവരുടെ എണ്ണം കുതിക്കുകയാണ്.
Content Highlights: Luis Suarez and Lionel Messi squad up to motorboat a shot nine successful Uruguay








English (US) ·