19 August 2025, 08:20 PM IST
.jpg?%24p=571e96b&f=16x10&w=852&q=0.8)
മമ്മൂട്ടി, അഷ്‌കർ സൗദാൻ | Photo: Mathrubhumi, Screen grab/ Mathrubhumi News
മമ്മൂട്ടിയുടെ തിരിച്ചുവരവിനായി എല്ലാവരേയും പോലെ കുടുംബവും കാത്തിരിക്കുകയാണെന്ന് സഹോദരീ പുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍. പിറന്നാള്‍ ദിവസമായ സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അഷ്‌കര്‍ പറഞ്ഞു. ഇപ്പോഴും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. പുതിയ രൂപത്തില്‍ വരാന്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും അഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ 'ദി കേസ് ഡയറി'യുടെ പ്രൊമോഷന്‍ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അഷ്‌കര്‍.
'ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയാണ് ഇരിക്കുന്നത്. ചെറിയൊരു റെസ്റ്റ് എടുത്തെന്നേയുള്ളൂ. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ, വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. കുറച്ചുനാള്‍ റെസ്റ്റെടുത്ത് പുതിയ രൂപത്തില്‍ വരാന്‍വേണ്ടി മാറി നില്‍ക്കുകയായിരുന്നു', എന്നായിരുന്നു അഷ്‌കറിന്റെ വാക്കുകള്‍.
'ഞാനും കുടുംബവും പ്രേക്ഷകരും വളരേ എക്‌സൈറ്റ്‌മെന്റിലാണ്. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹത്തിന്റെ പിറന്നാളാണ്. അന്ന് അദ്ദേഹം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞാനും കുടുംബവും ആഗ്രഹിക്കുന്നു', അഷ്‌കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
'എന്തായാലും വരും. ആ വരവ് ഒരു വരവായിരിക്കും. അത് എല്ലാവര്‍ക്കും അറിയാം. ആ വരവിന് വേണ്ടി, ഏത് ഗെറ്റപ്പിലാണ് വരുന്നതെന്ന് അറിയാന്‍ വേണ്ടി ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ്. പുള്ളി സന്തോഷമായിരിക്കുന്നു', അഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Ashkar Saudan connected mammootty wellness update
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·