24 August 2025, 05:36 PM IST

സൗരവ് ഗാംഗുലി | PTI
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ വീണ്ടും പുതിയ റോളില്‍ മുന്‍ ഇന്ത്യന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇത്തവണ മുഖ്യ പരിശീലകനായാണ് ഗാംഗുലിയുടെ വരവ്. ദക്ഷിണാഫ്രിക്കന്‍ ടി20 ഫ്രാഞ്ചൈസിയായ പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായാണ് ഗാംഗുലിയെ നിയമിച്ചിരിക്കുന്നത്.
പ്രിട്ടോറിയ ക്യാപിറ്റല്‍സ് ടീം ഇക്കാര്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഗാംഗുലി ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകുന്നത്. മുന്‍ ഇംഗ്ലണ്ട് താരം ജൊനാതന്‍ ട്രോട്ടിന്റെ പിന്‍ഗാമിയായാണ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗാംഗുലിയുടെ വരവ്. എസ്എ20 ടൂർണമെന്റിൽ ടീമിനെ മുന്നോട്ടു നയിക്കലാണ് ഗാംഗുലി നേരിടുന്ന പ്രധാന വെല്ലുവിളി.
2008-ലാണ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. പിന്നീട് ബിസിസിഐ പ്രസിഡന്റ് അടക്കമുള്ള ഒട്ടേറെ ചുമതലകള്‍ വഹിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Sourav Ganguly was appointed caput manager of Pretoria Capitals








English (US) ·