പുതിയ ലുക്ക്, പുതിയ വേഷം; അമാനുഷ്യ ബ്രഹ്‌മാണ്ട കഥയില്‍ ജമീന്ദാറായി റഹ്‌മാന്‍

1 week ago 4

Authored by: അശ്വിനി പി|Samayam Malayalam20 May 2026, 4:38 p.m. IST

റൊമാന്റിക് ഹീറോ ആയി, പിന്നീട് വില്ലനായും എത്തിയ റഹ്‌മാന്‍ എല്ലാ തരം വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇനി പുതിയ അവതാരത്തിലാണ് എത്താന്‍ പോകുന്നത്

rahman caller   filmറഹ്മാൻറെ പുതിയ സിനിമയിലെ ലുക്ക്
എവര്‍ഗ്രീന്‍ സ്റ്റാര്‍ റഹ്‌മാന്‍ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയില്‍ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാര്‍ നായക കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിക്കുന്നത്. ചാമ്പ്യന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകനായി എത്തുന്നത്. വിഴാ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകന്‍ . മലയാളത്തില്‍ മിഡില്‍ ക്ലാസ് മാത്തുക്കുട്ടി എന്ന സിനിമ നിര്‍മ്മിക്കുന്ന കോമളാ ഹരി പിക്‌ചേഴ്‌സിന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭമാണ് ഈ റഹ്‌മാന്‍ ചിത്രം.

നാട്ടിന്‍ പുറത്തെ ദൈവ വിശ്വാസങ്ങള്‍, അവയ്ക്ക് ആധാരമായ പഴയ ആചാരങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്‌കാരവുമായി ബന്ധപ്പെട്ട ജീവിത കഥകള്‍ പല സിനിമകളും ചര്‍ച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ ജീവിതങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അമാനുഷ്യ കഥകള്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ നാട്ടാര്‍ ആചാരത്തില്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള നാട്ടാര്‍ മര്‍മ്മ കഥ യുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഈ സിനിമ.

Also Read: ഒറ്റരാത്രികൊണ്ട് വന്ന മാറ്റം, ഞാന്‍ ഹിജാബിയായി; അന്നത്തെ ഗ്ലാമര്‍ നായിക, ജീവിതം ഇന്ന് ഹാപ്പിയാണ് എന്ന് മുംതാസ്

നാട്ടാര്‍ മര്‍മ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് അമാനുഷ്യ സംഭവങ്ങളാല്‍ ദുരന്തത്തില്‍ പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കാന്‍ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാര്‍ നായക കഥാപാത്രമാണ് റഹ്‌മാന്റേത്.

ആദ്യം ഈ കഥാപാത്രം ചെയ്യാന്‍ വിസമ്മതിച്ച റഹ്‌മാന്‍ സാര്‍ പിന്നീട് കഥ മുഴുവന്‍ കേട്ടപ്പോള്‍, കഥയുടെയും കഥാപാത്രത്തിന്റെയും വ്യത്യസ്തതയും തനിമയും മനസിലാക്കി കണ്‍വിന്‍സ് ആവുകയായിരുന്നു. റഹ്‌മാന്‍ സാറിന്റെ സിനിമാ പ്രയാണത്തില്‍ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. സംവിധായകന്‍ ഭാരതി ബാലകുമാരന്‍ പറഞ്ഞു.


1980 കളില്‍ തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകളില്‍ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായതിനാല്‍ ബ്രഹ്‌മാണ്ട സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. റഹ്‌മാനും വിശ്വയും നായകരാവുന്ന ഈ സിനിമയില്‍ അനുപമ കുമാര്‍, രമ്യാ സുരേഷ്, റിഷാ ജേക്കബ്‌സ്, ആടുകളം നരേന്‍, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്‌കര്‍ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കള്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിങ് അമരന്‍ ഫെയിം കലൈവാണനും നിര്‍വഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റര്‍. പി ആര്‍ ഓ ജോണ്‍സണ്‍. കോമളാ - ഹരി ഭാസ്‌കരന്‍ ദമ്പതികളാണ് കോമളാ ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഈ ബ്രഹ്‌മാണ്ട ചിത്രം നിര്‍മ്മിക്കുന്നത്. , പി ആര്‍ ഓ- സി കെ അജയ് കുമാര്‍
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article