Published: August 24, 2026 10:53 PM IST Updated: August 25, 2026 09:28 AM IST
1 minute Read
മാഞ്ചസ്റ്റർ ∙ നോർവേ ഫുട്ബോളർ എർലിങ് എർലിങ് ഹാളണ്ടിന്റെ പുതിയ ഹെയർസ്റ്റൈൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. തന്റെ നീളൻ തലമുടി മുറിച്ച് ‘ബസ് കട്ട്’ സ്റ്റൈലിലേക്ക് മാറിയ സൂപ്പർതാരം, കഴിഞ്ഞദിവസം ഇതിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരുന്നു. ഇതോടെ പല അഭിപ്രായങ്ങളുമായി സൈബർലോകവും ഇത് ഏറ്റെടുത്തു.
What you should work next
താരത്തിന് ഏറ്റവും അടുപ്പമുള്ളവർ പോലും പുതിയ ലുക്കിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. മുൻ ഫുട്ബോൾ താരങ്ങളായ പെപ് ഗ്വാർഡിയോള, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവർ ഹാളണ്ടിന്റെ പുതിയ ലുക്ക് കണ്ട് അവിശ്വസനീയതയോടെ നോക്കിനിന്നപ്പോൾ, താരത്തിന്റെ കാമുകിയുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു.
ഹാളണ്ടിന്റെ പുതിയ ലുക്ക് കണ്ട് ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടെങ്കിലും, ഇസബെൽ ഹൗഗ്സെങ് ജൊഹാൻസെൻ ഒടുവിൽ തന്റെ അഭിപ്രായം വ്യക്തമാക്കി. ‘‘ഓ എന്റെ ദൈവമേ! ഇത് കാണാൻ നല്ല ഭംഗിയുണ്ട്,’’ എന്നായിരുന്നു ഇസബെലിന്റെ ആദ്യ പ്രതികരണം. ‘‘നിനക്ക് എന്ത് തോന്നുന്നു?’’ എന്ന് ഹാളണ്ട് ചോദിച്ചപ്പോൾ, ‘‘നീ നല്ല ക്യൂട്ട് ആയിട്ടുണ്ട്’’ എന്നായിരുന്നു മറുപടി.
കാമുകിയിൽ നിന്ന് ഹാളണ്ട് പോലും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ‘ക്യൂട്ട്’ എന്ന വാക്ക് കേട്ടതും ഹാളണ്ട് ഞെട്ടുന്നതും നിരാശനാകുന്നതു പോലെയെും കാണപ്പെട്ടു. ഇതോടെ ‘‘നിന്നെ കാണാൻ ഗൗരവഭാവം’’ ഉണ്ടെന്ന് എന്ന് ഇസബെൽ മാറ്റിപ്പറഞ്ഞു. തന്റെ പഴയ ഹെയർസ്റ്റൈലാണോ പുതിയതാണോ കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് ഹാളണ്ട് ചോദിച്ചപ്പോൾ ‘രണ്ടും’ എന്നായിരുന്നു ഇസബെൽ നൽകിയ മറുപടി.
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഹാളണ്ട് ‘പുതിയ സീസണു മുന്നോടിയായി പുതിയ ലുക്കിൽ’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോയും വിഡിയോയും പങ്കിട്ടത്. സിറ്റി ബോൺമത്തിനെ നേരിട്ട മത്സരത്തിൽ ഹാളണ്ട് പുതിയ ലുക്കിലാണു കളത്തിലിറങ്ങിയത്. അഴിച്ചിട്ട മുടിയുമായി ഗ്രൗണ്ടിൽ പാറി നടക്കുന്ന ഹാളണ്ടിനെ മിസ് ചെയ്യുമെന്നാണ് ആരാധകരുടെ പ്രതികരണം. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2–1നു ജയിച്ചെങ്കിലും ഹാളണ്ടിന് ചില മികച്ച അവസരങ്ങൾ നഷ്ടമായി.
English Summary:






English (US) ·