Published: July 22 , 2025 12:06 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ‘കളിക്കാർ ടീമിനു വേണ്ടി സ്വയം മാറണോ, അതോ ടീം കളിക്കാർക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തണോ?’– മാഞ്ചസ്റ്ററിൽ വച്ച് കണ്ടുമുട്ടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് പരിശീലകൻ റൂബൻ അമോറിയവും തമ്മിലുള്ള പ്രധാന ചർച്ച ഇതായിരുന്നു.
‘ഒരു പരിശീലകന്റെ ചിന്തകളും ആശങ്കകളുമാണ് റൂബനുമായി പങ്കുവച്ചത്. മേഖല വ്യത്യസ്തമാണെങ്കിലും പരിശീലകർ നേരിടുന്ന വെല്ലുവിളി സമാനമാണ്. പുതിയൊരു താരം ടീമിലേക്കു വരുമ്പോൾ ടീമിന്റെ രീതികൾക്കനുസരിച്ച് അദ്ദേഹം മാറണം. അല്ലാതെ ഓരോ താരത്തിനും അനുസരിച്ച് ടീമിനെ മാറ്റാൻ പറ്റില്ല. ഈ കാര്യത്തിൽ റൂബനും സമാന അഭിപ്രായമാണ്’– ഗംഭീർ പറഞ്ഞു. യുണൈറ്റഡിന്റെ ട്രെയ്നിങ് ഗ്രൗണ്ടായിരുന്നു സൗഹൃദ സദസ്സിന്റെ വേദി.
English Summary:








English (US) ·