11 July 2025, 10:54 PM IST

ഇറ്റാലിയൻ ടീം | X.com/icc
റോം: ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ഇറ്റാലിയന്‍ ടീം. 2026 ടി20 ലോകകപ്പിന് യോഗ്യത നേടിയാണ് ഇറ്റലി ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും വെച്ചാണ് ടി20 ലോകകപ്പ് നടക്കുന്നത്.
യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിയതാണ് ടീമിന് തുണയായത്. അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇറ്റലി ടി20 ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു.
നെതര്‍ലന്‍ഡ്സിനെതിരെ ഇറ്റലി ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും ജേഴ്സിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താൻ ഇറ്റലിക്കായി. ഇറ്റലിക്കൊപ്പം നെതർലൻഡ്സും യോഗ്യത നേടി. ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയതോടെയാണ് ഇരുവരും ടൂർണമെന്റിന് ടിക്കറ്റെടുത്തത്. നിലവിൽ 15 ടീമുകളാണ് ടൂർണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്.
Content Highlights: Italy suffice for T20 World Cup 2026








English (US) ·