പുതുമണ്ണിലും റൂട്ട് !: ജോ റൂട്ടിന് ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് സെഞ്ചറി (135*)

1 month ago 2

മനോരമ ലേഖകൻ

Published: December 05, 2025 04:49 PM IST Updated: December 05, 2025 07:52 PM IST

1 minute Read

joe-root

ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ചറി നേടിയിട്ടില്ലെന്ന പേരുദോഷം ഇനി ഇംഗ്ലിഷ് താരം ജോ റൂട്ടിനൊപ്പമില്ല. കരിയറിലെ 40–ാം ടെസ്റ്റ് സെഞ്ചറിയും ഓസ്ട്രേലിയയിലെ ആദ്യ സെഞ്ചറിയുമായി റൂട്ട് ബ്രിസ്ബെയ്നിൽ വേരുപിടിച്ചിറങ്ങിയപ്പോൾ ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാംദിനം 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തപ്പോൾ 135 റൺസുമായി ജോ റൂട്ടും ക്രീസിലുണ്ട്.

ഓസ്ട്രേലിയയിലെ 30–ാം ടെസ്റ്റ് ഇന്നിങ്സിലാണ്  മുപ്പത്തിനാലുകാരൻ റൂട്ട് ആദ്യ സെഞ്ചറി നേടിയത്. 2013ൽ ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ച ജോ റൂട്ടിന് കന്നി സെഞ്ചറിക്കായി കാത്തിരിക്കേണ്ടിവന്നത് 4,396 ദിവസങ്ങളാണ്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ മിന്നൽ പ്രഹരത്തിൽ വെറും 5 റൺസിനിടെ 2 വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട് ആടിയുലഞ്ഞപ്പോഴാണ് രക്ഷാദൗത്യവുമായി ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ റൂട്ട് ക്രീസിലെത്തിയത്. ഓപ്പണർ സാക് ക്രൗലിക്കൊപ്പം (76) മൂന്നാം വിക്കറ്റിൽ 117 റൺസ് നേടിയ താരം ടീമിനെ തകർച്ചയിൽനിന്നു കരകയറ്റി. 83 പന്തിൽ അർധ സെഞ്ചറി നേടിയ റൂട്ട് 181 പന്തിൽ കാത്തിരുന്ന സെഞ്ചറിയിലെത്തി.

മധ്യനിരയിൽ നിർണായക കൂട്ടുകെട്ടുകളുമായി ഇംഗ്ലണ്ടിന്റെ സ്കോറുയർത്തിയ റൂട്ട് ഓസീസ് ബോളർമാരെ കൂടുതൽ വേദനിപ്പിച്ചത് ഇന്നലെ അവസാന സെഷനിലാണ്. പത്താമനായി ക്രീസിലെത്തിയ ജോഫ്ര ആർച്ചറും (32 ബാറ്റിങ്) ജോ റൂട്ടും ചേർന്നുള്ള 61 റൺസിന്റെ അപ്രതീക്ഷിത കൂട്ടുകെട്ടാണ് ഇംഗ്ലിഷ് ടീം സ്കോർ 300 കടത്തിയത്. ഒന്നാം ടെസ്റ്റിന്റെ തുടർച്ചയെന്നപോലെ 6 വിക്കറ്റുമായി ആഞ്ഞടിച്ച ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ ബോളിങ് പ്രകടനം റൂട്ടിന്റെ സെഞ്ചറിയുടെ വെളിച്ചത്തിൽ നിറം മങ്ങിപ്പോയി.

English Summary:

Joe Root's period marked a important infinitesimal successful the Ashes Test. His innings helped England retrieve from an aboriginal setback and physique a important people against Australia.

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪02:06 p.m. to ‪05:15 p.m. connected 05 December 2025) inclination for Joe Root
Read Entire Article