Published: January 03, 2026 02:37 PM IST
1 minute Read
സണ്ടർലാൻഡ് ∙ പുതുവർഷദിനത്തിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 3 ഗോൾരഹിത സമനിലകൾ. അതിൽ സണ്ടർലാൻഡിനോടു ഗോളില്ലാ സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്കു കിട്ടിയതാണ് ഏറ്റവും വലിയ തിരിച്ചടി. കിരീടപ്പോരാട്ടത്തിൽ ആർസനലിനു പിന്നിൽ രണ്ടാമതുള്ള സിറ്റിക്ക് സമനിലയോടെ നേടാനായത് ഒരേയൊരു പോയിന്റ്. ഇതോടെ, ആർസനലുമായി സിറ്റിയുടെ പോയിന്റ് വ്യത്യാസം നാലായി.
സ്വന്തം മൈതാനത്തു ലീഡ്സ് യുണൈറ്റഡിനെ നേരിട്ട ലിവർപൂളിനും ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. ആസ്റ്റൻ വില്ലയ്ക്കും പിന്നിൽ നാലാം സ്ഥാനത്താണു ലിവർപൂൾ. ബ്രെന്റ്ഫഡ് – ടോട്ടനം മത്സരത്തിലും ഗോൾ പിറന്നില്ല. 1–1 സമനിലയിൽ അവസാനിച്ച ക്രിസ്റ്റൽ പാലസ് – ഫുൾഹാം മത്സരത്തിൽ മാത്രമാണ് പുതുവർഷ ദിനത്തിൽ ഗോൾ സ്കോർ ചെയ്യപ്പെട്ടത്.
English Summary:








English (US) ·