19 August 2025, 01:09 PM IST

ലിസ്റ്റിൻ സ്റ്റീഫൻ ചടങ്ങിനിടെ
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം, ലിസ്റ്റിൻ സ്റ്റീഫൻ ദൃശ്യമാധ്യമ രംഗത്ത് പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ 29-ാമത്തെ Dolby Atmos Theatre Mix Facilityയുടെ ലോഞ്ച് ചിങ്ങം 1-ന് നടന്നു.
ഈ അത്യാധുനിക സൗകര്യം പ്രേക്ഷകർക്ക് മനോഹരമായ ശ്രവ്യാനുഭവവും ദൃശ്യാനുഭവവും സമ്മാനിക്കും. ഓരോ ഫ്രെയിമും ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ മനോഹരമായും ഓരോ വികാരവും കൂടുതൽ ആഴത്തിലും അനുഭവിക്കാൻ കഴിയും. സൗത്ത് ഇന്ത്യയിലെ പ്രശസ്ത സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് എൻജിനീയർമാരായ അജിത് ജോർജ്ജ്, വിക്കി എന്നിവരും ഡോൾബിയുടെ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടാതെ, സംവിധായകൻ ബിന്റോ സ്റ്റീഫൻ, കേരള ഫിലിം പ്രൊഡ്യൂസർ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ആൽവിൻ ആന്റണി എന്നിവരും പങ്കെടുത്തിരുന്നു.
വാർത്താപ്രചരണം- ബ്രിങ് ഫോർത്ത്.
Content Highlights: Producer Listin Stephen launched South Studios
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·