03 August 2025, 08:03 AM IST

നാഗമ്മ, പുനീത് രാജ്കുമാർ | ഫോട്ടോ: അറേഞ്ച്ഡ്, ANI
ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ (94) അന്തരിച്ചു. ചാമരാജ് നഗറിന് സമീപം തമിഴ്‌നാട്ടിൽ ഉൾപ്പെടുന്ന തലവാഡി താലൂക്കിലെ ഗജനൂരിലായിരുന്നു താമസം. അവിടത്തെ ഫാം ഹൗസിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
രാജ്കുമാറും കുടുംബവുമായി നാഗമ്മ വളരെയടുത്ത സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. 2017-ൽ രാജ്കുമാറിന്റെ ഭാര്യ പാർവതാമ്മ അന്തരിച്ചതിനുശേഷം മക്കളും നടന്മാരുമായ ശിവരാജ്കുമാറും പുനീത് രാജ്കുമാറുമായും നാഗമ്മ കൂടുതൽ അടുപ്പം പുലർത്തി. രാജ്കുമാറിന്റെ ബെംഗളൂരുവിലും ചെന്നൈയിലുമുള്ള വീടുകളിൽ വന്ന് താമസിക്കുമായിരുന്നു.
ശിവരാജ്കുമാറിനെയും പുനീതിനെയും സ്വന്തം മക്കളെപ്പോലെ പരിഗണിച്ചതായി ബന്ധുക്കൾ ഓർക്കുന്നു. പുനീത് അന്തരിച്ചപ്പോൾ അതുൾക്കൊള്ളാനാകില്ലെന്ന് കരുതി വിവരം നാഗമ്മയെ അറിയിച്ചിരുന്നില്ല. പക്ഷേ, അതിനുശേഷവും പുനീതിനെ കാണാൻ അവർ പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിനിമയുടെ തിരക്കിലാണ് പുനീതെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്.
വാർധക്യസഹജമായ പ്രയാസങ്ങൾ വന്നതിനുശേഷമാണ് ചാമരാജ്‌നഗറിനടുത്തുള്ള ഫാം ഹൗസിൽ താമസമാക്കിയത്. നാഗമ്മയ്ക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
Content Highlights: Nagamma, sister of Kannada superstar Dr. Rajkumar, passed distant astatine 94
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·