Published: April 09 , 2025 12:28 PM IST
1 minute Read
കൊൽക്കത്ത∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ നാലു റൺസ് വിജയം സ്വന്തമാക്കിയെങ്കിലും ടീം ക്യാപ്റ്റൻ ഋഷഭ് പന്തിനു രൂക്ഷവിമർശനം. ലക്നൗ ബാറ്റിങ്ങിനിടെ ഋഷഭ് പന്ത് കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സാധാരണയായി നിക്കോളാസ് പുരാനു പിന്നാലെ നാലാമനായാണ് ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങാറ്. എന്നാൽ കൊല്‍ക്കത്തയ്ക്കെതിരെ ഡേവിഡ് മില്ലര്‍, അബ്ദുൽ സമദ് എന്നിവർ പന്തിനും മുൻപേ ക്രീസിലെത്തി.
അവസാന പന്തുകളിൽ ഡഗ്ഔട്ടിൽ തയാറായി നിൽക്കുന്ന ഋഷഭ് പന്തിനെ പല തവണ ടെലിവിഷനിൽ കാണിച്ചിരുന്നു. എന്നാൽ വിക്കറ്റു പോകാതിരുന്നതോടെ പന്തിനു ബാറ്റു ചെയ്യേണ്ടിവന്നില്ല. ലക്നൗ മുൻനിര ബാറ്റർമാർ തകർത്തടിക്കുന്നതിനിടെയായിരുന്നു ഋഷഭ് പന്ത് ബാറ്റിങ് ക്രമത്തിൽ പിന്നോട്ടുപോയത്. സീസണിൽ ഇതുവരെ മികച്ച സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്ന പന്ത് ബാറ്റിങ്ങിനിറങ്ങാതെ ‘ഒളിച്ചിരിക്കുകയാണ്’ എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമർശനം.
27 കോടി രൂപയ്ക്ക് ലക്നൗവിലെത്തിയ ഋഷഭ് പന്തിന് സീസണിൽ ഇതുവരെ 27 റൺസ് പോലും എടുക്കാൻ സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളിൽ ലക്നൗവിനെ നയിച്ച പന്ത് ഇതുവരെ ആകെ നേടിയത് 19 റൺസ് മാത്രമാണ്. സൺറൈസേഴ്സിനെതിരെ സ്വന്തമാക്കിയ 15 റണ്‍സാണു ടോപ് സ്കോർ. ക്യാപ്റ്റൻ തിളങ്ങിയില്ലെങ്കിലും മൂന്നാം വിജയവുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലക്നൗ സൂപ്പർ ജയന്റ്സ് ഉള്ളത്.
കൊൽക്കത്തയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങാണ് ലക്നൗ ബാറ്റർമാർ നടത്തിയത്. നിക്കോളാസ് പുരാനും (36 പന്തിൽ 87), മിച്ചൽ മാർഷും (48 പന്തിൽ 81) അർധ സെഞ്ചറികളുമായി തിളങ്ങിയതോടെ ലക്നൗ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണു സ്വന്തമാക്കിയത്. മറുപടിയിൽ ഏഴിന് 234 റൺസെടുക്കാൻ മാത്രമാണു കൊൽക്കത്ത ബാറ്റർമാർക്കു സാധിച്ചത്.
Why Rishabh Pant hiding himself to travel to bat? #KKRvLSG
— Rangmanch cricket (@justwithflow) April 8, 2025English Summary:








English (US) ·