പുരുഷ പോൾവോൾട്ടിൽ 12–ാം തവണയും ലോക റെക്കോർഡ് തിരുത്തി ഡുപ്ലന്റിസ്; ഇത്തവണ പിന്നിട്ടത് 6.28 മീറ്റർ!

7 months ago 6

മനോരമ ലേഖകൻ

Published: June 18 , 2025 10:57 AM IST

1 minute Read

പുരുഷ പോള്‍വോൾട്ടിൽ സ്വർണം നേടിയ അർമാൻഡ് ഡുപ്ലന്റിസിന്റെ ആഹ്ലാദം.
പുരുഷ പോള്‍വോൾട്ടിൽ സ്വർണം നേടിയ അർമാൻഡ് ഡുപ്ലന്റിസിന്റെ ആഹ്ലാദം.

സ്റ്റോക്കോം∙ പുരുഷ പോൾവോൾട്ടിൽ 12–ാം തവണയും ലോക റെക്കോർഡ് തിരുത്തി സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലന്റിസ്. സ്റ്റോക്കോമിൽ ഞായറാഴ്ച നടന്ന ഡയമണ്ട് ലീഗ് മത്സരത്തിൽ 6.28 മീറ്റർ ഉയരം മറികടന്നാണ് ഇരുപത്തിയഞ്ചുകാരൻ ഡുപ്ലന്റിസ് പുതിയ റെക്കോർഡിട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാപിച്ച 6.27 മീറ്റർ റെക്കോർഡാണ് രണ്ടു തവണ ഒളിംപിക്സ് ചാംപ്യനായ സ്വീഡിഷ് താരം തിരുത്തിയെഴുതിയത്. മത്സരത്തി‍ൽ മറ്റാർക്കും 6 മീറ്റർ മറികടക്കാൻ സാധിച്ചില്ല.

English Summary:

Armand Duplantis sets a caller satellite grounds successful rod vault. The Swedish jock cleared 6.28 meters astatine the Stockholm Diamond League, surpassing his ain erstwhile record.

Read Entire Article