Published: June 03 , 2025 09:46 AM IST
1 minute Read
മുംബൈ∙ ഐപിഎൽ 18–ാം സീസണിന്റെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനോടു തോറ്റ് പുറത്തായതിനു പിന്നാലെ, ടീം ക്യാംപ് വിട്ട് രോഹിത് ശർമയും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള താരങ്ങൾ. സഹതാരങ്ങളോടും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളോടും രോഹിത് ഉൾപ്പെടെയുള്ളവർ യാത്ര പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകനും മുംബൈ ഇന്ത്യൻസ് ടീമംഗവുമായ അർജുൻ തെൻഡുൽക്കറിന് ഹസ്തദാനം നൽകി ‘നമസ്കരിച്ച്’ യാത്ര പറയുന്ന രോഹിത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സീസണിൽ ഒരു മത്സരത്തിൽപ്പോലും അർജുന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
ആവേശകരമായ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് മുംബൈ ഇന്ത്യൻസ് ഇത്തവണ പുറത്തായത്. നിലവിൽ ഐപിഎൽ ചരിത്രത്തിൽ കൂടുതൽ കിരീടങ്ങളെന്ന നേട്ടം അഞ്ച് തവണ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സുമായി പങ്കിടുന്ന മുംബൈ, ആറാം കിരീടവുമായി റെക്കോർഡ് സ്ഥാപിക്കാനുള്ള അവസരമാണ് ഈ തോൽവിയോടെ നഷ്ടമാക്കിയത്.
അതേസമയം, ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടി രേഖപ്പെടുത്തിയ മുഖ്യ പരിശീലകൻ മഹേള ജയവർധന, രണ്ടാം ക്വാളിഫയറിൽ സംഭവിച്ച ചില പിഴവുകളാണ് മത്സരം മുംബൈയ്‌ക്ക് നഷ്ടമാക്കിയതെന്ന് അഭിപ്രായപ്പെട്ടു.
The mode Rohit Sharma is gathering everyone from Mumbai Indians players to the smallest enactment unit earlier going home.🥹💙
The astir humble and down-to-earth antheral @ImRo45 🐐 pic.twitter.com/3cGUAbQoyY
‘‘ആദ്യം ബാറ്റു ചെയ്ത സമയത്ത് നമ്മൾ കുറച്ചുകൂടി റൺസ് നേടേണ്ടതായിരുന്നു. നേടിയ റൺസിൽ വന്ന ആ കുറവ് ടീമിന് തിരിച്ചടിയായി. ഇടയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ബാറ്റിങ്ങിന്റെ ഒഴുക്കിനെ ബാധിച്ചു. എങ്കിലും 200നു മുകളിൽ നേടാനായത് മികച്ച സ്കോറാണെന്നാണ് ഞാൻ കരുതിയത്’ – ജയവർധനെ പറഞ്ഞു.
Rohit Sharma met Suryakumar Yadav and said goodbye to him portion returning location from the airport.🧿🫂
The axenic brothers enslaved betwixt RO & SKY ❤️ pic.twitter.com/C3xy7slVh4
‘സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടതിനു ശേഷം സമ്മർദ്ദം വർധിച്ചു. തീരെ ചെറിയ ചില പിഴവുകളാണ് ടീമിന്റെ തോൽവിയിലേക്കു നയിച്ചത്. ഇത്തവണ പുറത്തെടുത്ത പ്രകടനം ടീമിന്റെ നിലവാരത്തിനൊത്ത് വന്നില്ല’ – ജയവർധനെ പറഞ്ഞു.
English Summary:








English (US) ·