20 August 2025, 09:22 PM IST
.jpg?%24p=574cc55&f=16x10&w=852&q=0.8)
ഓർമ എക്‌സ്പ്രസിന്റെ ആദ്യയാത്രയിൽ പ്രിയദർശനും മണിയൻപിള്ള രാജുവും നന്ദുവും കെ.ബി. ഗണേഷ് കുമാറും, പ്രിയദർശൻ മോഹൻലാലിനൊപ്പം | Photo: Mathrubhumi
കോളേജ് പഠനകാലത്തെ ബസ് യാത്രയുടെ ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ബസിന് അകത്തുകയറാനല്ല, ഫുട്‌ബോര്‍ഡില്‍ നില്‍ക്കാനായിരുന്നു അക്കാലത്ത് തങ്ങള്‍ക്ക് താത്പര്യമെന്ന് പ്രിയദര്‍ശന്‍ ഓര്‍മിച്ചു. ഫുട്‌ബോര്‍ഡില്‍ എങ്ങനെ നില്‍ക്കാന്‍ പറ്റും എന്നതാണ് ചിന്തയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഓര്‍മ എക്‌സ്പ്രസിന്റെ ആദ്യ യാത്രയില്‍ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിനും നടന്മാരായ മണിയന്‍പിള്ള രാജുവിനും നന്ദുവിനുമൊപ്പം യാത്ര ചെയ്യുകയായിരുന്നു പ്രിയദര്‍ശന്‍.
'ചെങ്ങളൂര്‍ ജങ്ഷനില്‍നിന്ന് ഞാന്‍ കയറും. അതേ വണ്ടിയില്‍ പൂജപ്പുര ജങ്ഷനില്‍നിന്ന് വേറൊരാള്‍ കയറും. ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. അവരെല്ലാം എംജി കോളേജും നമ്മള്‍ യൂണിവേഴ്‌സിറ്റി കോളേജിലേക്കും'- കോളേജിലേക്കുള്ള ബസ് യാത്ര ഓര്‍മിച്ച് പ്രിയദര്‍ശന്‍ പറഞ്ഞു.
'പെണ്‍കുട്ടികള്‍ക്ക് സീറ്റ് മാറിക്കൊടുക്കുക പോലെ അന്നത്തെ പ്രായത്തിന്റെ കുറേ കളികള്‍ ഉണ്ടല്ലോ... ആ സമയത്ത് ചില ശത്രുതയും രണ്ടു ഗ്യാങ്ങും ഒക്കെയായിരുന്നു. അതൊരു ഭയങ്കര രസമാണ്. ഒരുദിവസം വൈകുന്നേരം വരുന്ന സമയത്ത് ചെറിയ തകരാര്‍ ഉണ്ടായി. വണ്ടി യൂണിവേഴ്‌സിറ്റി കോളേജിന്റെ അവിടെ എത്തുമ്പോള്‍ ഡബിള്‍ അടിച്ച് വിട്ടുകളയും. വണ്ടി കോളേജിന്റെ മുമ്പില്‍ നിര്‍ത്തില്ല. ബസ് യാത്ര ഒരു രസം തന്നെയായിരുന്നു ആ കാലത്ത്'- പ്രിയദര്‍ശന്‍ പറഞ്ഞു.
Content Highlights: Filmmaker Priyadarshan shares nostalgic memories of his assemblage autobus rides
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·