പൃഥ്വി ഷാ 0, അർഷിന്‍ കുൽക്കർണി 0, സിദ്ധേഷ് വീർ 0, ഭാവ്നെ 0; മഹാരാഷ്ട്രയെ ഞെട്ടിച്ച് കേരളം, രഞ്ജിയിൽ മികച്ച തുടക്കം

3 months ago 4

മനോരമ ലേഖകൻ

Published: October 15, 2025 10:21 AM IST

1 minute Read

പൃഥ്വി ഷാ പുറത്തായി മടങ്ങുന്നു
പൃഥ്വി ഷാ പുറത്തായി മടങ്ങുന്നു

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിനു മികച്ച തുടക്കം. സ്കോർ ബോർഡിൽ ഒരു റൺ ചേർക്കും മുൻപേ മഹാരാഷ്ട്രയുടെ മൂന്നു വിക്കറ്റുകൾ കേരളം വീഴ്ത്തി. പേസർ എം.ഡി. നിധീഷിന്റെ ആദ്യ ഓവറിൽ ഓപ്പണര്‍മാരായ പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു. മത്സരത്തിലെ നാലാം പന്തിൽ പൃഥ്വി ഷാ എൽബിഡബ്ല്യു ആയി മടങ്ങി. തൊട്ടടുത്ത പന്തിൽ വീറിനെ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്തു പുറത്താക്കി. 

ബേസിൽ എൻപിയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയും ഗോൾഡൻ ഡക്കായി. മത്സരം ഏഴ് ഓവറുകൾ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. ഋതുരാജ് ഗെയ്ക്‌വാദും സൗരഭ് നവാലെയുമാണു ക്രീസിൽ. ടോസ് നേടിയ കേരളം മഹാരാഷ്ട്രയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സൂപ്പർ താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കേരളത്തിനായി കളിക്കുന്നുണ്ട്.

കേരളം പ്ലേയിങ് ഇലവൻ– മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം.

Read Entire Article