പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്നത് കല്യാണി പ്രിയദർശൻ അല്ല! എന്റെ മകൻ അരുൺ; വൈറൽ ചിത്രത്തിനുപിന്നിലെ യാഥാർഥ്യം

4 months ago 5

Authored by: ഋതു നായർ|Samayam Malayalam8 Sept 2025, 11:17 am

ഈ കഴിഞ്ഞ ദിവസമാണ് കല്യാണി ആണ് പൃഥ്വിക്ക് ഒപ്പം നിൽക്കുന്നത് എന്നുകാണിച്ചുകൊണ്ട് ഒരു ചിത്രം സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിച്ചത്

the reacl information  down  viral photograph  of prithviraj sukumaran and arun sidhuകല്യാണി &പൃഥ്വി രാജ്(ഫോട്ടോസ്- Samayam Malayalam)
'മലയാളത്തിൽ മുന്നൂറ് കോടി ക്ലബ്ബിൽ കയറാൻ പോകുന്ന നായികയാണ് ഈ ചിത്രത്തിൽ നില്കുന്നത്' എന്നുകാട്ടി ഒരു ചിത്രം വിവിധ മൂവി ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. പൃഥ്വി രാജിന് ഒപ്പം ചേർന്നുനിൽക്കുന്ന കുട്ടി കല്യാണി പ്രിയദർശൻ എന്നുകാണിച്ചാണ്‌ ചിത്രം പ്രചരിച്ചത്. എന്നാൽ ആ വിചിത്രമായ ആ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം തുറന്നു പറഞ്ഞുകൊണ്ട് എത്തിയതാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കൽ.

പൃഥ്വിരാജുമായും സുകുമാരന്റെ കുടുംബവും ആയി അത്രയും അടുപ്പമുള്ള ആളാണ് സിദ്ദു പനയ്ക്കൽ. തന്റെ മകൻ ആണ് പൃഥ്വിക്ക് ഒപ്പം ചേർന്ന് നിൽക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്


സിദ്ദുവിന്റെ വാക്കുകൾ

പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കളെ, എന്റെ മൂത്ത മകൻ അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞപ്പോൾ, അവൻ ചെറുപ്പത്തിൽ മല്ലിക ചേച്ചിയുടെയും, ഇന്ദ്രജിത്തിന്റെയും, പൃഥ്വിരാജിന്റെയും കൂടെ നിൽക്കുന്ന ഫോട്ടോയും അതിനോടൊപ്പം തന്നെ അവൻ ഇപ്പോൾ മല്ലിക ചേച്ചിയുടെയും ഇന്ദ്രജിത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോയും ചേർത്ത് എഫ്ബിയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.

ആ ഫോട്ടോകളിൽ പൃഥ്വിരാജിന്റെ കൂടെ അവൻ ചെറുപ്പത്തിൽ നിൽക്കുന്ന ഫോട്ടോ എടുത്ത്, അത് ഡയറക്ടർ പ്രിയദർശൻ സാറിന്റെ മകൾ കല്യാണിയാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകൾ ഇറങ്ങുകയും അത് വൈറലാവുകയും ചെയ്തു.

ALSO READ: ഒരുപാട് വർഷങ്ങൾ ആയി ഞാൻ ഒറ്റയ്ക്കല്ലേ! ടോപ് സിംഗർ വേദിയിൽ വൈകാരിക നിമിഷങ്ങൾ; സൗഹൃദം മുതൽ പ്രാര്ഥന വരെ

പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്നത് കല്യാണി പ്രിയദർശൻ അല്ല. എന്റെ മകൻ അരുൺ സിദ്ധാർത്ഥനാണ്.

updating...

Read Entire Article