പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു; നിസാം ബഷീര്‍ ചിത്രം 'നോബഡി' ആരംഭിച്ചു

9 months ago 6

09 April 2025, 02:09 PM IST

nobody

നോബഡിയുടെ പൂജയിൽനിന്ന്‌ | Photo: Facebook/ Prithviraj Sukumaran

നിസാം ബഷീറിന്റെ പൃഥ്വിരാജ്- പാര്‍വതി തിരുവോത്ത് ചിത്രം 'നോബഡി' ചിത്രീകരണം ആരംഭിച്ചു. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മേത്തയും സി.വി. സാരഥിയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് നോബഡി.

എന്നു നിന്റെ മൊയ്തീന്‍, കൂടെ, മൈ ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അനിമല്‍, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീതം. സമീര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രാഹണം.

Content Highlights: Prithviraj Sukumaran and Parvathy Thiruvothu reunite for 'Nobody', directed by 'Rorschach' fame Niss

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article