Authored by: അശ്വിനി പി|Samayam Malayalam•22 May 2025, 8:05 am
അച്ഛന്റെ ഇക്കൊല്ലത്തെ പിറന്നാൾ ആഘോഷം വളരെ മനോഹരമായിരുന്നു എന്ന് പറഞ്ഞാണ് മകൾ വിസ്മയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
മോഹൻലാലിൻറെ ബർത്ത് ഡേ ആഘോഷം (ഫോട്ടോസ്- Samayam Malayalam) പിറന്നാളിന് ഒരു സന്തോഷ വാർത്തയും മോഹൻലാൽ പങ്കുവച്ചിരുന്നു. മുഖരാഗം എന്ന പേരിൽ തന്റെ ഓട്ടോബയോഗ്രഫി എന്ന സന്തോഷം. ആഘോഷങ്ങളുടെ ചിത്രങ്ങളൊന്നും കാര്യമായി പുറത്തുവന്നില്ല. ഇപ്പോഴിതാ, വളരെ ലളിതമായി നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മകൾ വിസ്മയ മോഹൻലാൽ പുറത്തുവിട്ടിരിയ്ക്കുന്നു.
Also Read: ഞാനും വക്കച്ചനും, 10 വർഷത്തെ സൗഹൃദം! അതേ നോൻസൻസും സ്നേഹവുമാണ് എന്ന് അമൃത സുരേഷ്; വർക്കി പട്ടാനി ആരാണെന്ന് അറിയാമോ, ഇനി അമൃതയുടെ ജീവിതം മാറുമോ?
അച്ഛനും അമ്മയും മക്കളും അടങ്ങുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു അത് എന്ന് ചിത്രങ്ങളിൽ വ്യക്തം. അത്രയും സന്തോഷം നാലുപേരുടെയും മുഖത്ത് കാണാം. അച്ഛനെയും പെങ്ങളെയും ചേർത്ത് പിടിച്ച് മകൻ പ്രണവ് മോഹൻലാലും, കേക്കുമായി എത്തിയ സുചിത്രയെയും ചിത്രത്തിൽ കാണാം. മറ്റൊരു ചിത്രം നാല് പേരും ഒന്നിച്ചെടുത്ത ഒരു സെൽഫിയാണ്.
Also Read: കുട്ടികളെ ഇഷ്ടമാണ്, പക്ഷേ എനിക്കുണ്ടാവുന്നത് ഇഷ്ടമല്ല; കല്യാണത്തെ കുറിച്ചും ഓസിയുടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനെ കുറിച്ചും ഇഷാനി
രാത്രി ഏറെ വൈകിയാണ് ഫോട്ടോ എടുത്തതും അത് പോസ്റ്റ് ചെയ്തതും. പതിനൊന്നര മണിക്ക് എടുത്ത ചിത്രമാണെന്നും ഫോട്ടോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. 'ഒരു മനോഹരമായ ദിവസം, ഹാപ്പി ബർത്ത് ഡേ അച്ഛാ, വി ലവ് യു' എന്ന് പറഞ്ഞാണ് വിസ്മയ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
പെങ്ങളെയും അച്ഛനെയും ചേർത്ത് പിടിച്ച് പ്രണവ്, കേക്കുമായി സുചിത്ര; ഇക്കൊല്ലത്തെ അച്ഛന്റെ പിറന്നാൾ മനോഹരമായിരുന്നു എന്ന് വിസ്മയ മോഹൻലാൽ
കുറേ കാലങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ കുടുംബത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ പുറത്ത് വരുന്നത്. വിവാഹ വാർഷികത്തിനെല്ലാം ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ലാൽ പങ്കുവച്ചിരുന്നു. മക്കളുടെ ജന്മദിനത്തിൽ സിംഗിൾ ഫോട്ടോകൾ മാത്രം. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവും വിസ്മയയും വീട്ടിൽ എത്തിയാൽ, ഷൂട്ടിങ് തിരക്കിലായ അച്ഛൻ ഉണ്ടാവണം എന്നില്ല. എന്നാൽ നാല് പേരും ഒന്നിച്ചുള്ള നിമിഷങ്ങൾ ഏറ്റവും മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് എന്ന് സുചിത്രയും മോഹൻലാലും പറഞ്ഞിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·