പെങ്ങളെയും പെങ്ങളുടെ മകളെയും കാണാൻ ഏട്ടനെത്തി; എന്തുകൊണ്ട് ഇതുവരെ കാണാൻ വന്നില്ലെന്ന ചോദ്യത്തിന് മറുപടി

7 months ago 10

Authored by: ഋതു നായർ|Samayam Malayalam15 Jun 2025, 8:05 am

ലാലേട്ടൻ എന്തുകൊണ്ട് ചടങ്ങുകളിൽ നിന്നെല്ലാം വിട്ടുനിന്നു എന്ന ചോദ്യങ്ങൾ ഏറെ ദിവസങ്ങളായി ഉയർന്നിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോൾ ലാലേട്ടൻ നൽകിയത്

മോഹൻലാൽമോഹൻലാൽ (ഫോട്ടോസ്- Samayam Malayalam)
ഈ അടുത്തിടക്കാണ് മോഹൻലാലിൻറെ അമ്മയുടെ മൂത്തസഹോദരൻ ഗോപിനാഥൻ നായർ വിടവാങ്ങിയത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു വര്ഷങ്ങളായി അദ്ദേഹവും ഭാര്യയും. മോഹൻലാൽ എന്ന പേര് നൽകിയതും അമൃതാനന്ദമയിയുടെ ശിഷ്യൻ ആക്കി ലാലിനെ മാറ്റിയതും അങ്കിൾ ആണ്. അമ്മാവനോട് ചെറുപ്പം മുതൽക്കേ അഭേദ്യമായ ബന്ധമുള്ള ലാലേട്ടൻ എന്തുകൊണ്ടാണ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാഞ്ഞത് എന്ന ചോദ്യം ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വരെ ആദരാഞ്ജലികൾ നേരാൻ എത്തി എങ്കിലും എന്തുകൊണ്ട് ലാലേട്ടൻ വന്നില്ല എന്ന ചോദ്യവും മോശമായ തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

ഇപ്പോഴിതാ അതിനുള്ള ഉത്തരമായി വൈറലാവുകയാണ് വീഡിയോ.

പെങ്ങളെയും പെങ്ങളുടെ ഭർത്താവിനെയും മകളെയും കാണാനും അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പ്രാർത്ഥനാപൂർവ്വം നിൽക്കാനും എത്തിയതാണ് ലാലേട്ടൻ. അമ്മാവന്റെ മരണ സമയം വിദേശത്തായിരുന്നു അദ്ദേഹം. പെട്ടെന്ന് അവിടെ നിന്നും പുറപ്പെടാൻ ആകാഞ്ഞതിലുള്ള സങ്കടം ഏറെ ഉണ്ടായിരുന്നു. പ്രിയ സുഹൃത്ത് ആന്റണി പെരുമ്പാവൂരിന് ഒപ്പമാണ് ലാലേട്ടൻ ആശ്രമത്തിൽ എത്തിയത്.

അമ്മാവന്റെ മകൾ ഗായത്രിയെയും കുടുംബത്തെയും ആശ്വസിപ്പിച്ചാണ് മടക്കം. ഒപ്പം മാതാ അമൃതാനന്ദ മായി ദേവിയുടെ അനുഗ്രഹവും തേടി. അമ്മാവന്റെ ഏകമകൾ ഗായതി ഓസ്‌ട്രേലിയയിൽ കോളേജ് പ്രൊഫസർ ആണ് .

ALSO READ: താങ്ങായത് ശിവേട്ടൻ ! എവിടെയാണോ പതറിപോയത് അവിടെ തിരുത്തി; തകർന്നയിടത്തു നിന്നും താഴേക്ക് വീഴാതെ പിടിച്ചെഴുന്നേറ്റ് വന്ന ഉർവശിഅമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു വിശേഷങ്ങൾ പറയുന്ന വീഡിയോ ഒക്കെയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അമ്മയെ ആദ്യമായി കാണിക്കുന്നതും ആ പാത നിർദ്ദേശിക്കുന്നതും അമ്മാവൻ ഗോപിനാഥൻ നായർ ആണ്. വീണ്ടും ഉടനെ ആശ്രമത്തിലേക്ക് എത്തും എന്ന വാക്ക് ന നൽകിയാണ് മോഹൻലാൽ മടങ്ങിയത്.

അതേസമയം ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രം കണ്ണപ്പയുടെ ഒഫീഷ്യൽ ഷ്യൽ ട്രെയിലർ ലോഞ്ച് നടന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

ALSO READ: ചിപ്പിയുടെ അപ്പച്ചി റാണി ചന്ദ്ര മുതൽ 14 കാരി തരുണി, ഗർഭിണി ആയ സൗന്ദര്യ; ആ വേർപാടുകൾ ഇന്നും വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവരും

വിഷ്ണു മഞ്ചു ആണ് ചിത്രത്തിലെ നായകൻ. ജൂൺ 27ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ലാലേട്ടനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ എന്നീ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ആശിര്‍വാദ് സിനിമാസാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read Entire Article