പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു വിജയ്ക്ക്; അന്നത്തെ ആ ദിവസത്തെ കുറിച്ച് കൃഷ്ണ സജിത്ത്

1 month ago 4
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലെത്തിയിട്ട് ഒരു മാസം പൂര്‍ത്തായാവാന്‍ പോകുന്നു. അദ്ദേഹത്തിന്റെ നിയമപരിഷ്‌കാരങ്ങളോടും നിലപാടുകളോടും എല്ലാം യോജിപ്പുള്ള ആരാധകര്‍ക്ക് ഒറ്റ കാര്യത്തില്‍ മാത്രമേ നിരാശയുള്ളൂ, ഭാര്യയെയും മക്കളെയും എന്തുകൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നില്ല എന്ന കാര്യത്തില്‍.

വിജയ് മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഭാര്യ പങ്കെടുത്തില്ല എന്നത് അവരുടെ സ്വകാര്യമായ വിഷയമാവാം, പക്ഷേ മക്കള്‍ രണ്ട് പേരും ഇല്ലാത്തത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. അത്രയും കുടുംബത്തോട് സ്‌നേഹമില്ലാത്ത ആളാണോ വിജയ്, മക്കളെയെങ്കിലും ആ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചുകൂടായിരുന്നോ എന്ന് ചോദിച്ചവരുണ്ട്.

Also Read: എന്റെ കൈയ്യില്‍ വളര്‍ന്ന കുഞ്ഞ്, ഇന്ന് അവളുടെ സ്വപ്‌നത്തിലേക്ക്; മകളുടെ നിശ്ചയത്തിന് ശേഷം ആശ ശരത്ത്

എന്നാല്‍ വിജയ് എത്രത്തോളം സെന്റിമെന്റല്‍ ആയിട്ടുള്ള ആളാണ് എന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം. ഏക സഹോദരി മരണപ്പെട്ട വേദനയില്‍ ഇന്നും ആ ഓര്‍മകളുമായി ജീവിക്കുന്ന ആളാണ് വിജയ്. അതുകൊണ്ടു തന്നെ തന്റെ സിനിമകളില്‍ തങ്കച്ചി റോളുകളിലെത്തുന്ന നായികമാരോട് വിജയ്ക്ക് എന്നും ഒരു സ്‌പെഷ്യല്‍ കെയറിങ് ആണ്, ആ നായികമാര്‍ക്കും തമിഴ് ഇന്റസ്ട്രിയില്‍ സ്വീകാര്യത കിട്ടാറുണ്ട്. അങ്ങനെ തങ്കച്ചി വേഷത്തിലെത്തിയ മലയാളി നടി കൃഷ്ണ വിജയ്ക്ക് കുടുംബത്തോടും കുട്ടികളോടുമുള്ള സ്‌നേഹം നേരില്‍ കണ്ടതിനെ കുറിച്ച് പറയുന്നു.

തിരുപ്പാച്ചി എന്ന ചിത്രത്തിലാണ് കൃഷ്ണ വിജയ് യുടെ സഹോദരിയായി എത്തിയത്. സിനിമ സൂപ്പര്‍ ഹിറ്റായതിനൊപ്പം കൃഷ്ണയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സെറ്റില്‍ ഒരു തുടക്കകാരിയായിരുന്നിട്ടും വിജയ് സര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തെ കുറിച്ചും അറ്റന്‍ഷനെ കുറിച്ചുമൊക്കെ കൃഷ്ണ പറയുന്നുണ്ട്. അതിനിടയിലാണ് മകള്‍ ജനിച്ചപ്പോള്‍ വിജയ് എത്രത്തോളം സന്തോഷിച്ചിരുന്നു എന്ന് പറയുന്നത്.


ഷൂട്ടിങ് അവസാനിക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുന്‍പായിരുന്നു അത്, ഒരു ഷോട്ട് പൂര്‍ത്തിയാക്കി ഞാന്‍ വരുമ്പോള്‍ അമ്മ പറഞ്ഞു, നിന്നെ വിജയ് സര്‍ തിരക്കി എന്ന്. ചെന്ന് നോക്കിയപ്പോള്‍ ഒരുപാട് ലഡ്ഡുവൊക്കെ വാങ്ങി വച്ച്, അത്രയേറെ സന്തോഷത്തിലായിരുന്നു സര്‍. കൃഷ്ണ നിനക്കറിയാമോ, എനിക്ക് പെണ്‍കുഞ്ഞ് ജനിച്ചു എന്ന് പറഞ്ഞ് ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.

അതും വെള്ളിയാഴ്ച പിറന്നു എന്നതിലായിരുന്നു വിജയ് സാറിനുള്ള സന്തോഷം. തമിഴ് വിശ്വാസ പ്രകാരം വെള്ളിയാഴ്ച പെണ്‍കുഞ്ഞ് പിറന്നാള്‍ അനുഗ്രഹമാണെന്നാണത്രെ. അതും പറഞ്ഞാണ് അദ്ദേഹം സന്തോഷിച്ചതെന്ന് കൃഷ്ണ ഇന്നും ഓര്‍ക്കുന്നു.

Read Entire Article