Published: August 25, 2025 10:13 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1–1 സമനിലയിൽ തളച്ച് ഫുൾഹാം. ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി കിക്ക് ബ്രൂണോ ഫെർണാണ്ടസ് നഷ്ടപ്പെടുത്തിയതാണ് മത്സരത്തിൽ യുണൈറ്റഡിന് തിരിച്ചടിയായത്. നോട്ടിങ്ങം ഫോറസ്റ്റിനെ ക്രിസ്റ്റൽ പാലസും അതേ സ്കോറിൽ സമനിലയിൽ തളച്ചപ്പോൾ, ബ്രൈട്ടനെ എവർട്ടൻ 2–0ന് തോൽപ്പിച്ചു.
ഫുൾഹാമിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിഗോ മുനിസിന്റെ (58–ാം മിനിറ്റ്) സെൽഫ് ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 73–ാം മിനിറ്റിൽ സ്മിത്ത് റൂവിലൂടെ ഫുൾഹാം സമനില പിടിച്ചു.
ശനി രാത്രി നടന്ന മത്സരങ്ങളിൽ ആർസനൽ 5–0ന് ലീഡ്സിനെയും ചെൽസി 5–1ന് വെസ്റ്റ്ഹാമിനെയും ബ്രെന്റ്ഫഡ് 1–0ന് ആസ്റ്റൻ വില്ലയെയും ടോട്ടനം 2–0ന് മാഞ്ചസ്റ്റർ സിറ്റിയെയും തോൽപിച്ചു.
English Summary:








English (US) ·