Authored by: ഋതു നായർ|Samayam Malayalam•6 Jun 2025, 1:40 pm
മോനെ അത്രയും സ്നേഹിച്ച അപ്പനായിരുന്നു ചാക്കോ; അദ്ദേഹത്തിന്റെ ജീവിതം എല്ലാം മക്കൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. വാർധക്യത്തെ പോലും മറന്നായിരുന്നു പല യാത്രകളും
ഷൈൻ ടോം ചാക്കോ (ഫോട്ടോസ്- Samayam Malayalam) മക്കളുടെ ഒപ്പമുള്ള യാത്രകളിൽ പലപ്പോഴും അദ്ദേഹത്തിന്റെ പ്രായം പോലും മറന്നായിരുന്നു ചാക്കോയുടെ പുറപ്പെട്ടിരുന്നത് എന്നാണ് പ്രിയപ്പെട്ടവർ തന്നെ പറയുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം പ്രിയപ്പെട്ടവൻ. കഴിഞ്ഞ പന്ത്രണ്ടുവർഷത്തിലേറെ ആയി മുണ്ടൂരിലാണ് ചാക്കോയും കുടുംബവും കഴിഞ്ഞത്. മകന്റെ ലഹരി വിരുദ്ധ ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ട് കുടുംബം യാത്ര പുറപ്പെടും മുൻപേ കൂട്ടുകാരോട് ചെയ്യേണ്ട ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് മാധ്യമങ്ങളിൽ സുഹൃത്തുക്കൾ പറയുന്നത്.
ALSO READ: ഡാഡിയായിട്ടല്ല ഞാൻ കൂടെ നടക്കുന്നത് മാനേജർ ആയിട്ടാണ്! ഞാനാണ് എല്ലാം നോക്കുന്നത്! മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോചാക്കോ ചേട്ടൻ ഞങ്ങൾ നാട്ടുകാർക്ക് കണ്ണിലുണ്ണി ആയിരുന്നു. നല്ലൊരു മനുഷ്യൻ. എല്ലാ പരിപാടികൾക്കും ഓടിയെത്തും. തിരക്കുകൾ ഒന്നും നോക്കില്ല. ഇവിടെ നിന്നും അവർ പോയിട്ട് ഒരു ആഴ്ചയെ ആയിട്ടുള്ളൂ. പോയപ്പോൾ കുറെ കാര്യങ്ങൾ ഏല്പിച്ചിട്ടാണ് പോയത്, 'പ്ലാവിൽ നിറയെ ചക്കയാണ്, എല്ലാർക്കും കൊടുക്കണം എന്നാണ് അവസാനമായി ചാക്കോ പറഞ്ഞത്. വീടിന്റെ കാര്യങ്ങൾ ഒക്കെ നോക്കണം എന്നും പറഞ്ഞാണ് പോകുന്നത്. വരാൻ ലേറ്റ് ആയാലും എല്ലാ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു. പള്ളിയിൽ ഒക്കെ എല്ലാം സഹകരിക്കുന്ന ആളായിരുന്നു നല്ലൊരു മനുഷ്യൻ ആയിരുന്നു അദ്ദേഹമെന്നും കൂട്ടുകാർ പറയുന്നു.
നാല് മക്കൾ ആണ് ചാക്കോയ്ക്കും മരിയ്ക്കും. രണ്ട് ആണ്മക്കളും രണ്ടു പെൺകുട്ടികളും. പെൺകുട്ടികൾ രണ്ടുപേരും ന്യൂസിലാൻഡിൽ ആണ്. അവർ വന്നശേഷം ആയിരിക്കും മരണാനന്തര ചടങ്ങുകൾ നടക്കുക.
ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ആണ് പുലർച്ചെ അപകടം സംഭിവിക്കുന്നത്
ധർമ്മപുരി ജില്ലയിലെ പാലക്കോഡിനടുത്തു വച്ചാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു, ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നടൻ ഷൈൻ, സഹോദരൻ ജോ ജോൺ ചാക്കോ, നടന്റെ മാനേജർ 'അമ്മ മരിയ എന്നിവർക്ക് പരിക്കേറ്റു. വിവരം ലഭിച്ചതിനെത്തുടർന്ന് പാലക്കോട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി ധർമ്മപുരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാക്കോയുടെ മൃതദേഹം ധർമ്മപുരി ഗവൺമെന്റ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.





English (US) ·