Published: June 01 , 2025 03:34 PM IST
1 minute Read
അഹമ്മദാബാദ്∙ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് പരുക്കിന്റെ പിടിയിലാണെന്ന അഭ്യൂഹങ്ങൾ തള്ളി പരിശീലകൻ മഹേള ജയവർധനെ. സൂര്യകുമാർ യാദവിന് യാതൊരു പ്രശ്നവുമില്ലെന്ന് ജയവർധനെ വ്യക്തമാക്കി. ഇനിയിപ്പോൾ ഒറ്റക്കാലിൽനിന്ന് കളിക്കേണ്ടി വന്നാലും പഞ്ചാബ് കിങ്സിനെതിരായ ഇന്നത്തെ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ സൂര്യ കളിക്കുമെന്നും ജയവർധനെ വ്യക്തമാക്കി. എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സൂര്യയെ ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിച്ചിരുന്നു.
‘‘എനിക്ക് അറിയാവുന്നിടത്തോളം ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. ടീമിന്റെ ഫിസിയോയും പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. അതായത് സൂര്യയ്‌ക്ക് കുഴപ്പമില്ല എന്നു തന്നെയാണ് അർഥം. ഇനിയിപ്പോൾ ഒറ്റക്കാലിൽനിന്ന് ബാറ്റു ചെയ്യേണ്ടി വന്നാലും, അദ്ദേഹം പഞ്ചാബിനെതിരെ കളിക്കും’ – ജയവർധനെ പറഞ്ഞു.
‘‘ഞങ്ങളെ സംബന്ധിച്ച് കനത്ത വെല്ലുവിളി നിറഞ്ഞ മത്സരക്രമമാണ് മുന്നിലുള്ളതെന്ന് അറിയാം. പക്ഷേ, ടീമിൽ എല്ലാവരും ആരോഗ്യവാൻമാരാണ്. കായികക്ഷമതയുമുണ്ട്. ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ടീമിന്റെ ഫിസിയോയും വലിയ പ്രശ്നങ്ങളെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ഇനിയിപ്പോൾ ഒറ്റക്കാലിൽ കളിക്കേണ്ടി വന്നാലും എല്ലാവരും തയാറാണെന്ന് എനിക്ക് ഉറപ്പുണ്ട്. അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല’ – ജയവർധനെ പറഞ്ഞു.
എലിമിനേറ്ററിൽ ശുഭ്മൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. ഇന്നു നടക്കുന്ന രണ്ടാം ക്വാളിഫയറിൽ കരുത്തരായ പഞ്ചാബ് കിങ്സാണ് മുംബൈയുടെ എതിരാളികൾ. ഐപിഎലിൽ ഇതിനകം ആറു തവണ ഫൈനൽ കളിച്ചതിൽ അഞ്ച് തവണയും കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യൻസ്.
English Summary:








English (US) ·