പേടിപ്പിച്ച് ചിരിപ്പിക്കാന്‍ ഒരുങ്ങി വിധുവും ദീപ്തിയും; പുതിയ സീരീസിന്റെ ട്രെയിലർ ഇറങ്ങി

6 months ago 7

14 July 2025, 09:58 PM IST

Vidhu and Deepthi

വിധു പ്രതാപും ദീപ്തിയും | സ്ക്രീൻ​ഗ്രാബ്

രസകരമായ വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ള താര ദമ്പതികളായ വിധുപ്രതാപും ദീപ്തിയും പുതിയൊരു മിനി വെബ് സീരീസുമായി എത്തുകയാണ്. JSUT FOR HORROR എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലര്‍ യുട്യൂബില്‍ പുറത്തിറങ്ങി. ട്രെയിലര്‍ മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സീരീസില്‍ ഡിജിറ്റല്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചിരിയുടെ മേമ്പൊടിയില്‍ ഒരുക്കിയിരിക്കുന്ന ഈ സീരീസ് വൈകാതെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.

നിലവില്‍ ആറ് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് വിധു പ്രതാപിന്റെ യൂട്യൂബ് ചാനലില്‍ ഉള്ളത്. ഗായകനായ വിധുപ്രതാപും, നര്‍ത്തകിയായ ഭാര്യ ദീപ്തി വിധുവും തമാശയ്ക്ക് തുടങ്ങിയ കപ്പിള്‍ വീഡിയോകള്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വീഡിയോകള്‍ കൂടുതല്‍ ജനപ്രീതി നേടിയതോടുകൂടി വളരെ പ്രൊഫഷണലായി തന്നെ ഓരോ വീഡിയോകളും അവര്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ക്വാളിറ്റിയുള്ള വീഡിയോകള്‍ പുറത്തിറങ്ങിയതോടെ കൂടി സബ്‌സ്‌ക്രൈബ് പെട്ടെന്നാണ് വര്‍ദ്ധിച്ചത്.

യാതൊരു ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഇല്ലാത്ത ഫാമിലി ഫ്രണ്ട്ലി വീഡിയോകള്‍ പുറത്തിറക്കുന്നത് കൊണ്ട് തന്നെ വിധു പ്രതാപിന്റെ ചാനലില്‍ വലിയൊരു വിഭാഗവും കുടുംബപ്രക്ഷകരാണ്. അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സീരീസ് തന്നെയായിരിക്കും പുറത്തിറങ്ങാന്‍ ഇരിക്കുന്നതും.

ആദർശ് നാരായണാണ് ഈ മിനി വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പ്രീതി ശശിധരന്‍. സുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാളവികയും, സംഗീതം അമലും നിര്‍വഹിക്കുന്നു. വിധുപ്രതാപും, ഭാര്യയും ഒന്നിച്ചുള്ള വീഡിയോകള്‍ക്ക് വലിയൊരു പ്രേക്ഷകര്‍ തന്നെയുണ്ട്. അത്തരത്തിലുള്ള പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു സീരീസ് തന്നെയായിരിക്കും JSUT FOR HORROR എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Content Highlights: Vidhu Prathap and Deepthi`s caller fearfulness web series, `JSUT FOR HORROR`, trailer is out.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article