Authored by: ഋതു നായർ|Samayam Malayalam•10 Jun 2025, 8:05 am
ഏകമകൾ ഓസ്‌ട്രേലിയയിൽ സെറ്റിൽഡ്; പതിനാലുവര്ഷമായി അമ്മാവനും ഭാര്യയും അമൃതപുരിയിലെ അന്തേവാസികൾ ആയിരുന്നു. മോഹൻലാലിനെയും അമൃതാന്ദമയിയിലേക്ക് എത്തിച്ചത് ഈ അമ്മാവൻ ആണ്
മോഹൻലാൽ അമ്മാവൻ (ഫോട്ടോസ്- Samayam Malayalam) വളരെ വർഷങ്ങൾക്ക് മുൻപേ വള്ളിക്കാവിൽ അമ്മയെ ( അമൃതാനന്ദമയി ദേവിയെ) കാണിച്ചു നൽകുന്നതും പിന്നീട് ആ വിശ്വാസത്തിലേക്കുള്ള വാതിൽ തുറന്നു നൽകിയതും അദ്ദേഹം ആയിരുന്നു. അമ്മ ശാന്തകുമാരിയുടെ എല്ലാ ചികിത്സകളും അതിന് ഫലം കിട്ടാനും കാരണം അമൃതാനന്ദ മായി ദേവിയുടെ അനുഗ്രഹം ആണെന്നും അടുത്തിടെയും മോഹൻലാൽ പറയുകയുണ്ടായി. ALSO READ:ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല എപ്പോഴും വഴക്കായിരുന്നു; ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല ഞാൻ കരഞ്ഞാൽ ചാച്ചൻ പോകും!അമ്മയെ കാണിച്ചു നകിയതും അമ്മയിലേക്കുള്ള വിശ്വാസത്തിന്റെ വഴി തുറന്നു നൽകിയതും അമ്മാവൻ ആയിരുന്നു. അന്ന് വള്ളിക്കാവിലമ്മ എന്നാണ് അമ്മ അറിയപ്പെട്ടിരുന്നത് എന്നും മോഹൻലാൽ പറഞ്ഞു. അതേസമയം മോഹൻലാൽ എന്ന പേര് നല്കിയതുമുതൽ കുട്ടികാലം മുഴുവൻ അമ്മാവന്റെ ഒപ്പമായിരുന്നു കുഞ്ഞുലാൽ. മോഹൻലാലിൻറെ വളർച്ചയിൽ ഒരു പങ്ക് അമ്മാവൻ ഗോപിനാഥൻ വഹിച്ചിരുന്നു.
ALSO READ: അന്ന് നിഷാലിന്റെ അമ്മ പറഞ്ഞത് സത്യമായിരുന്നു! അവർ കൊണ്ടുവന്ന വിവാഹത്തിന് നിഷാൽ യെസ് പറഞ്ഞു; ആ സമയം യു എസിൽഇക്കഴിഞ്ഞ ദിവസമാണ് ഗോപിനാഥൻ നായർ വിടവാങ്ങിയത്. അമൃതപുരിയിലെ അന്തേവാസികൾ ആയിരുന്നു ഇദ്ദേഹവും ഭാര്യയും. പതിനാലു വര്ഷങ്ങളായി അമ്മയുടെ സേവകർ. വിദേശത്താണ് ഏകമകൾ. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം.
ALSO READ: ആദ്യവിവാഹം പാസ്റ്ററുമായൊന്നുമല്ല! 15 വയസ് വ്യത്യാസമുള്ള, ഒരു കുഞ്ഞിന്റെ അച്ഛനായ സുധിയുടെ ജീവിതത്തിലേക്ക് പൂർണ്ണമനസ്സോടെ വന്നവൾശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. ലളിതമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുമായി വലയ ബന്ധമാണ് ഗോപിനാഥൻ കാത്തുസൂക്ഷിച്ചത് . ആത്മീയ കാര്യങ്ങളിൽ ഉള്ള താത്പര്യമാണ് അമൃതാനന്ദ മായി ആശ്രമത്തിൽ സജീവമാകാൻ കാരണം. മെൽബണിൽ കോളേജ് ലക്ച്ചറർ ആണ് ഏക മകൾ ഗായത്രി.





English (US) ·